കൂടരഞ്ഞി : 2024-2025 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന് ജൈവവളം, രാസവളം, കുമ്മായം, ജാതി കൃഷിക്കുള്ള വളങ്ങളും സബ്‌സിഡി നിരക്കിൽ വിതരണമാരംഭിച്ചു. കൃഷിഭവനിൽ നടന്ന ചടങ്ങിൽ വളങ്ങൾ വാങ്ങിക്കാനുള്ള സ്ലിപ്പ് വിതരണം ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവഹിച്ചു.
ഒരു തെങ്ങിന് 1 കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കുമ്മായം, ഒരു കിലോ പൊട്ടാഷ് എന്നിവയാണ് നൽകുന്നത്. പൊട്ടാഷ് 50 ശതമാനം സബ്‌സിഡിയിലും വേപ്പിൻ പിണ്ണാക്ക്, കുമ്മായം എന്നിവക്ക് 75% സബ്‌സിഡിയിലുമാണ് കർഷകർക്ക് ലഭിക്കുക. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന സ്ലിപ് പ്രകാരം അംഗീകൃത വളക്കടകളിൽ നിന്നും വളം വാങ്ങി കർഷകർ ബിൽ കൃഷിഭവനിൽ എത്തിക്കുന്ന മുറയ്ക്ക് സബ്‌സിഡി തുക കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കുന്നതാണ് പദ്ധതി '.
ക്ഷേമ കാര്യ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വാർഡംഗം സുരേഷ് ബാബു മൂട്ടോളി, കാർഷി വികസന സമിതി അംഗങ്ങളായ പയസ് തീയ്യാട്ട് പറമ്പിൽ. രാജേഷ് സിറിയക് മണിമല തറപ്പിൽ , കർഷകർ കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ്, കൃഷി അസിസ്റ്റൻ്റുമാരായ അനൂപ്. ടി. രാമദാസൻ ,ഫിറോസ് ബാബു, ഷഹന എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.