പാലാ: ഉഴവൂർ ഗ്രാമപഞ്ചായത്ത് 12-)o വാർഡ് ചീങ്കല്ലേൽ അംഗൻവാടിയുടെ ഉദ്ഘാടനം കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് നിർവഹിച്ചു .
ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കച്ചൻ കെ എം അധ്യക്ഷനായ ചടങ്ങിൽ പന്ത്രണ്ടാം വാർഡ് മെമ്പർ റിനി വിത്സൺ സ്വാഗതം ആശംസിച്ചു.ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനു ജോസ് തൊട്ടിയിൽ,ഉഴവൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ന്യൂജന്റ ജോസഫ് ,ജോണിസ് പി സ്റ്റീഫൻ ,മെമ്പർമാരായ സുരേഷ് വി ടി ,സിറിയക് കല്ലട, ഏലിയാമ്മ കുരുവിള, ബിൻസി അനിൽ , ശ്രീനി തങ്കപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉഴവൂർ ബ്ലോക്ക് ബി ഡി ഒ ജോഷി,സിഡിപിഓ അംബിക, ഉഴവൂർ ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ നയനതാര, അസിസ്റ്റൻറ് എൻജിനീയർ എംജി എൻ ആർ ഇ ജി എസ് വൈഷ്ണ പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി സുനിൽ എസ് നന്ദി അറിയിച്ചു.
റിനി വിൽസൺ ന്റെ അധ്യക്ഷതയിൽ 30-03-2022 ൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അംഗൻവാടിയുടെ കല്ലിടീൽ കർമ്മം നിർവഹിക്കുകയും ഉഴവൂർ പഞ്ചായത്ത് 1,87,000 വനിത ശിശുക്ഷേമ വകുപ്പ് 2 ലക്ഷം, തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും 5 ലക്ഷം എന്നിങ്ങനെ 8,87,000 രൂപ ചിലവഴിച്ചു ആദ്യഘട്ട നിർമ്മാണം ആരംഭിച്ചു.
അഡ്വ മോൻസ് ജോസഫ് എം എൽ എ അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ച് അംഗൻവാടിയുടെ നിർമ്മാണം പൂർത്തിയയ്ക്കുകയും ചെയ്തു. മുൻ മെമ്പർ തോമസ് നീറാമ്പുഴ യുടെ നേതൃത്വത്തിൽ ജോജി പാണ്ടിയമാക്കിൽ വില കൊടുത്തു വാങ്ങിയ 3 സെന്റ് സ്ഥലം 2019 ൽ ഉഴവൂർ ഗ്രാമഞ്ചായത്തിന് അംഗൻവാടി നിർമ്മാണത്തിനായി വിട്ടു നൽകിയിരുന്നു. ടി സ്ഥലത്താണ് അംഗൻവാടി യാഥാർദ്യമായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.