മുംബൈ: മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.
സ്വദേശത്തും വിദേശത്തുമായി തങ്ങളുടെ കർമ്മ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളികൾക്കാണ് പുരസ്ക്കാരം നൽകുന്നത്. സിനിമാമേഖലയിലെ മികച്ച സംഭാവനകൾക്ക് പ്രശസ്‌ത സിനിമ സീരിയൽ താരം ശങ്കറിനും പ്രമുഖ സിനിമാനിർമ്മാതാവ് ഗുഡ്നൈറ്റ് മോഹനും ' ലൈഫ് ടൈം അച്ചീവ്‌മെന്‍റ് ' പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ മികച്ച പ്രവർത്തങ്ങൾക്ക് സണ്ണിതോമസ് ,ഡെന്നിസ് അമൃതഗിരി , ടി.ആർ. ദേവൻ (ഫേസ് ഫൗണ്ടേഷൻ ) എ.അബൂബക്കർ ,ശ്രീകുമാർ കൊടുങ്ങല്ലൂർ, സഞ്ജന സൈമൺ , മുതിർന്ന മാധ്യമപ്രവർത്തകൻ കാട്ടൂർ മുരളി കായിക രംഗത്ത് പ്രതിഭ തെളിയിച്ച ശ്രീധന്യ , സിന്ധു അച്യുതൻ ,അജിത (യോഗ ) കലാരംഗത്തെ മികവിന് കലാമണ്ഡലം നിസരി (സംഗീതം ), റിയ ഇഷ (അഭിനയം )
അദ്രിജ പണിക്കർ (ഭരത നാട്യം ) സഞ്ജു ഉണ്ണിത്താൻ ( സിനിമ ) ഗീത പ്രസാദ് (പാരമ്പര്യ മാന്ത്രികൻ), ബി .ഗോപിനാഥ പിള്ള കെ .സോമൻ നായർ, ജോയൽ സാം തോമസ് (വ്യവസായം )ഹരീഷ് ഷെട്ടി (ഹോസ്പിറ്റലിറ്റി )എന്നിവർക്ക് സെപ്റ്റംബർ 29 ന് , വസായ് റോഡ് വെസ്റ്റിലുള്ള ശ്രീ അയ്യപ്പ മന്ദിർ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന. പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്‌ക്കാരങ്ങൾ സമർപ്പിക്കും.
പരിപാടിയുടെ ഉദ്‌ഘാടനം മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണൻ നിർവ്വഹിക്കും . കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി ,ശ്രീപദ് നായിക്ക് , പാൽഘർ എംപി - ഹേമന്ത് വിഷ്‌ണു സവാര എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.മുൻ ബിജെപി കേരളം സംസ്‌ഥാന അധ്യക്ഷൻ പികെ കൃഷ്‌ണദാസ് കൂടാതെ മുൻ mla വിവേക് പണ്ഡിറ്റ് , പാൽഘർ mla ശ്രീനിവാസ് വൻക,ദാനു നഗരസഭാംഗം ഭരത് രാജ്‌പുത് ,അർനാള സർപഞ്ച് മഹേന്ദ്രപാട്ടീൽ തുടങ്ങിയ രാഷ്ട്രീയരംഗത്തെ പ്രമുഖരുംകേന്ദ്രീയ നായർ സംഘടനയുടെ അധ്യക്ഷൻ ഹരികുമാർ മേനോൻ ,പാർത്ഥൻ പിള്ള -നാസിക് , ,മാധ്യമ പ്രവർത്തകൻ ഷിജു പടിഞ്ഞാറ്റിങ്കര ,ജയന്ത് നായർ , തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുക്കും.
കലാമണ്ഡലം നിസരിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ,നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും ഓണസദ്യയുമുണ്ടായിരിക്കും. ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും മുഖ്യ സംഘാടകൻ ഉത്തംകുമാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.