യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലൻഡ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം "ഹബ്റൂസോ'24" സെപ്റ്റംബർ 28, 29 തീയതികളിൽ.

അയർലൻഡ് : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലൻഡ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം "ഹബ്റൂസോ24" എന്ന നാമഥേയത്തിൽ 2024 സെപ്തംബർ 28, 29 (ശനി,ഞായർ) ദിവസങ്ങളിലായി ദ്രോഹഡ സെന്റ് ഫെചിൻസ് ജിഎഎ ഹാളിൽ വച്ച് നടത്തപ്പെടുന്നു.

സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫാമിലി കോൺഫറൻസിന് ആരംഭം കുറിച്ച് കൊണ്ട് അയർലൻഡ് പാത്രിയർക്കൽ വികാരി അഭി. തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്താ പാത്രിയർക്കൽ പതാക ഉയർത്തും. 

തുടർന്ന് മുതിർന്നവർക്കും, കുട്ടികൾക്കുമായി ക്ലാസുകൾ, ബൈബിൾ ക്വിസ്, ബൈബിൾ റെഫറൻസസ്, കൾച്ചറൽ പ്രേഗ്രാമുകൾ എന്നിവ നടത്തപ്പെടും.

സമാപന ദിനമായ സെപ്റ്റംബർ 29 ഞായറാഴ്ച കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോർ ബസേലിയോസ് യൽദോ ബാവായുടെ ഓർമ്മപ്പെരുന്നാൾ നടത്തപ്പെടുന്നു. രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും തുടർന്ന് വി.കുർബ്ബാനയും, പൊതുസമ്മേളനവും നടത്തപ്പെടും.

അയർലൻഡ് പാത്രിയർക്കൽ വികാരി അഭി. തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത, വിയന്ന സെൻറ് മേരീസ് ഇടവകയുടെ വികാരി വന്ദ്യ. ജോഷ്വാ റമ്പാച്ചൻ, അയർലണ്ട് ഭദ്രാസനത്തിലെ വൈദീക ശ്രേഷ്ടർ, കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ തുടങ്ങിയവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകും.

വിശദവിവരങ്ങൾക്ക് ബന്ധപെടുക : 

• Rev. Fr. Bijoy Karukuzhiyil

Vice President Patriarchal Vicariate (General Convener Family Conference)

:0894249066

Rev. Fr. Jeny Andrews 

Secretary Patriarchal Vicariate

:0894495599

Binu B Anthinattu 

Treasurer Patriarchal Vicariate

:0877517155

Bibi Paul, Joint treasure: 0899615531

Reji John, Joint Secretary: 0877835301

E-Mail: 2024familyconference@gmail.com

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഗോതമ്പു പാടത്തെ താമര പൂക്കൾ കണക്കും കളികളും | Lotus flowers in the wheat field !!

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !