മുംബൈ: ഇന്ത്യയില്‍ താമസിക്കുന്നതിന് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചതിന് ബംഗ്ലാദേശി പോണ് താരം അറസ്റ്റില്‍. ആരോഹി ബര്‍ദെ എന്നറിയപ്പെടുന്ന റിയ ബര്‍ദെയെ ഹില്‍ ലൈന്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.
മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഉല്ലാസ് നഗറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.താനെ ജില്ലയിലെ അംബര്‍നാഥില്‍ ഒരു ബംഗ്ലാദേശി കുടുംബം വ്യാജ രേഖകള്‍ ഉപയോഗിച്ച് താമസിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടി കുടുങ്ങിയത്.
അന്വേഷണത്തില്‍ അമരാവതി സ്വദേശിയാണ് റിയയ്ക്കും അവരുടെ മൂന്ന് കൂട്ടാളികള്‍ക്കും ഇന്ത്യയില്‍ താമസിക്കാന്‍ വേണ്ടി വ്യാജ രേഖകള്‍ നിര്‍മിച്ച് നല്‍കിയത് എന്ന് കണ്ടെത്തി. റിയയ്ക്കും മറ്റ് നാല് പേര്‍ക്കുമെതിരെ 1946 ലെ ഫോറിനേഴ്സ് ആക്ട് സെക്ഷന്‍ 14(എ) പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ഹില്‍ ലൈന്‍ പൊലീസ് കേസെടുത്തത്.
കേസില്‍ ഉള്‍പ്പെട്ട മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ഖത്തറിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.