കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് കാണാതായ സുഹൃത്തുക്കളായ വിദ്യാർഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടൽ മാറാതെ നാട്.
പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ സുരേഷ് ബാബുവിന്‍റെ മകൾ പതിനേഴ് വയസുള്ള ദേവനന്ദ, അമ്പലംകുന്ന് ചെങ്കൂർ തെക്കുംകര വീട്ടിൽ നൗഷാദിന്റെ മകൻ പതിനാറു വയസ്സുള്ള ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് തടാകത്തിൽ കണ്ടെത്തിയത്.കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവനന്ദ. ഇന്നലെയാണ് ഇരുവരെയും കാണാതായത്.
തെന്മല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുട്ടികൾ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടരുമ്പോഴാണ് ഇന്ന് രാവിലെ ശാസ്താംകോട്ട തടാകത്തിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടികൾ മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.