ചങ്ങനാശ്ശേരി: ഒരു അഴിമതി ആരോപണം പോലും എറ്റുവാങ്ങാതെ 42 വർഷം ചങ്ങാനാശ്ശേരിയുടെ MLAയും കേരളത്തിന്റെ മന്ത്രിയും ആയിരുന്ന അദർശ രാഷ്ട്രിയത്തിന്റെ ആൾരൂപമായിരിന്ന സി.എഫ് തോമസ് സാറിന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും താൽപ്പര്യമില്ലെന്നും സ്മാരകം നിർമ്മിച്ചില്ലെങ്കിലും ചങ്ങനാശ്ശേരിയിലെ ജനങ്ങളുടെ മനസിൽ നിന്നും സി.എഫ് തോമസിന്റെ ഓർമ്മകളെ ആർക്കും മായ്ക്കാനാകില്ലന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
സി.എഫ് തോമസ് മന്ത്രിയായിരുന്നപ്പോൾ തുക അനുവധിച്ച ചങ്ങനാശ്ശേരി കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാന്റ് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, ബസ് സ്റ്റാന്റിന് സി.എഫ് തോമസിന്റെ പേര് നൽകണമെന്നും അവശ്യമുന്നയിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും സജി പറഞ്ഞു.സി.എഫ് തോമസിന്റെ 4-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ചങ്ങാനാശേരി മെത്രപോലിത്താൻ പള്ളിയിലെ കബറിടത്തുങ്കൽ പുഷ്പ്പചക്രം സമർപ്പിച്ച് പ്രാർത്ഥിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം.
സി.എഫ് തോമസിന്റെ സ്മരണ നിലനിർത്താൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സജി പറഞ്ഞു.
ജി. ജഗദീഷ് ,ബിബിൻ ശൂരനാടൻ, ഷാജി തെള്ളകം, സന്തോഷ് മൂക്കിലിക്കാട്ട്, തോമസ് കൊട്ടാരത്തിൽ, ബിജു തോട്ടത്തിൽ, സുരേഷ് തിരുവഞ്ചൂർ, അഖിൽ ഇല്ലിക്കൽ, ഷാജി താഴത്തുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.