മലപ്പുറം: രണ്ടര ലക്ഷം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേർ മലപ്പുറം മഞ്ചേരിയില്‍ പൊലീസ് പിടിയിലായി.
മൊത്തം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന രണ്ടര ലക്ഷം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ലോറിയില്‍ നിന്ന് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു.മൈസൂരില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. മണ്ണാര്‍ക്കാട് സ്വദേശികളായ ചെറിയരക്കല് ഫിറോസ്, കുറ്റിക്കോടന്‍ റിയാസ് എന്നിവരെ മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി അത്താണിക്കല്‍ വള്ളിപ്പാറകുന്നില്വെച്ചാണ് ലോറിയും പുകയില ഉല്‍പ്പന്നങ്ങളും കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറിയെന്ന് മഞ്ചേരി എസ് എച്ച് ഒ സുനില്‍ പുളിക്കല്‍ വ്യക്തമാക്കി.
മലപ്പുറം ജില്ലയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവർ. രണ്ടര ലക്ഷം നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, ചൈനി, തമ്ബാക്ക് എന്നിവയാണ് ലോറിയിലുണ്ടായിരുന്നത്.
പുല്ലൂരിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് ഇവരുടെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗോഡൗണിലേക്ക് ലോഡ് ഇറക്കുന്നതിനായി കൊണ്ടുവരുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. മരമില്ലിലെ ഈര്‍ച്ചപ്പൊടി സൂക്ഷിക്കുന്ന ആവശ്യത്തിനെന്ന് പറഞ്ഞാണ് ഗോഡൗണ്‍ വാടകക്കെടുത്തിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.