തിരുവനന്തപുരം: ദുബായ്യില് നിന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ബെംഗളൂരുവിലേക്കു രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് എഡിജിപി അജിത്കുമാര്‍.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്ത് കുമാറുമാണ് എഡിജിപി അജിത്കുമാറിന്റെ പങ്കു സ്ഥിരീകരിച്ചത്.എല്ലാം നിയന്ത്രിച്ചിരുന്നത് അജിത്കുമാറായിരുന്നെന്നാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നത്. ശിവശങ്കറിന് എല്ലാം പറഞ്ഞുകൊടുത്തിരുന്നത് എഡിജിപി അജിത് കുമാറാണ്. അജിത് കുമാറിനെ വ്യക്തിപരമായി അറിയില്ല.
പക്ഷേ ബെംഗളൂരുവിലേക്കു കടക്കുന്നതിനിടെ പോലീസ് ചെക്കിങ് ഇല്ലാതിരിക്കാന്‍ സഹായിച്ച ആള് അജിത് കുമാറാകാനാണ് സാധ്യത. തന്നെ മനഃപൂര്‍വം കേരളത്തില്‍ നിന്നു മാറ്റിയതാണെന്നും സ്വപ്ന സുരേഷ് പറയുന്നു.
കേരളം വിടാന്‍ നിര്‍ബന്ധിച്ചത് എം. ശിവശങ്കറാണ്. കേരളം വിട്ടതിനു ശേഷം എല്ലാം നോക്കിയത് സന്ദീപ് നായരാണ്. ബെംഗളൂരുവിലേക്കു കടക്കുന്നതിനിടെ വണ്ടി നിര്‍ത്തി പുറത്തിറങ്ങിയാണ് സന്ദീപ് സംസാരിച്ചിരുന്നത്. അതു ശിവശങ്കറിനോടായിരുന്നു.
വഴികാട്ടുന്നതിനു ശിവശങ്കറിനെ നിയന്ത്രിച്ചിരുന്നത് എഡിജിപി അജിത് കുമാറാണ്. ബെംഗളൂരുവില്‍ നിന്നു തന്നെ ഒറ്റയ്ക്കു നാഗാലാന്‍ഡിലേക്കു കൊണ്ടുപോകാനും അവിടെ വച്ച് ഇല്ലാതാക്കാനുമായിരുന്നു പദ്ധതിയെന്നും സ്വപ്ന പറയുന്നു.
എന്തു പ്രശ്നങ്ങള്‍ നേരിട്ടാലും എം.ആര്. അജിത് കുമാര്‍ സംരക്ഷിക്കുമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നെന്നാണ് സ്വര്‍ണക്കടത്തുകേസിലെ മറ്റൊരു പ്രതിയും യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയുമായ സരിത്ത് കുമാറിന്റെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം ആദ്യം വര്‍ക്കലയിലെ ഒരു റിസോര്‍ട്ടിലേക്കു പോയി. തുടര്‍ന്ന് ശിവശങ്കര്‍ നിര്‍ദേശിച്ചതനുസരിച്ച് ബെംഗളൂരുവിലേക്കു പോയി.
ബെംഗളൂരുവിലേക്കുള്ള കൃത്യമായ റൂട്ട് പറഞ്ഞുകൊടുത്തത് എം.ആര്. അജിത് കുമാറാണെന്ന് സരിത്ത് പറയുന്നു. മുഖ്യമന്ത്രിക്കെതിരേ മിണ്ടരുതെന്ന് എഡിജിപി അജിത്കുമാര്‍, ഷാജ് കിരണ്‍ വഴി സ്വപ്ന സുരേഷിനോടു പറഞ്ഞെന്ന് എച്ച്ആര്‍ഡിഎസ് ജനറല്‍ സെക്രട്ടറി അജി കൃഷ്ണനും സ്ഥിരീകരിച്ചിരുന്നു.
ഒളിവില്‍ കഴിയുന്നതിനിടെ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎയാണ് ബെംഗളൂരുവില്‍ നിന്നു പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.