ഹൈദരാബാദ്: നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഹൈദരാബാദ് ആർജിഐ എയർപോർട്ട് പൊലീസാണ് കേസെടുത്തത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വിനായകൻ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു.
ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്. വാക്കു തർക്കത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.