ദേശീയപാതയില്‍ ലോറിയില്‍ ഇന്നോവ കാര്‍ ഇടിച്ച്‌ തീപിടിച്ചു; ലോറിയുടെ മുൻഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഒഴിവായത് വൻ അപകടം,,

പാലക്കാട്: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. ദേശീയപാതയില്‍ നീലിപ്പാറ ഭാഗത്ത് ലോറിയില്‍ ഇന്നോവ കാർ ഇടിച്ചതിനെ തുടര്‍ന്നാണ് ലോറിക്ക് തീപിടിച്ചത്. 

ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. കല്ലിങ്കല്‍ പാടം ഭാഗത്ത് നിന്നും ദേശീയപാതയിലൂടെ വന്ന് തൃശൂർ ഭാഗത്തേക്ക് തിരിയുന്നതിനിടയിലാണ് പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ലോറിയുടെ ഡീസല്‍ ടാങ്കില്‍ ഇടിച്ചത്.

വാഹനം ഇടിച്ച ഉടനെ തീപിടുത്തം ഉണ്ടായതോടെ വാഹനത്തിലെ ഡ്രൈവർ ഇറങ്ങി ഓടി. വടക്കഞ്ചേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പെട്ടെന്ന് തീ അണയ്ക്കാനായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടത്തില്‍ ലോറിയുടെ മുൻഭാഗം പൂര്‍ണമായും കത്തിനശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !