ആദ്യം ആരോപണമായെത്തിയത് കീരംപാറ സ്വദേശി ആൽവിൻ വത്സനാണ്. ആൽവിനും കുടുംബാംഗങ്ങ ളും 2021 മുതൽ 39 സ്ഥിരനിക്ഷേപ ങ്ങളിലായി സൊസൈറ്റിയിൽ 74 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ, പണം തിരികെ ആവ ശ്യപ്പെട്ടപ്പോൾ അവധികൾപറ ഞ്ഞ് 10 ലക്ഷം രൂപ മാത്രമാണ് നൽകിയത്. തുടർന്ന് സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകിയതോടെയാണ് തട്ടിപ്പു വിവരങ്ങൾ പുറത്തുവന്നത്.
പരാതിയിൽ വസ്തുതയുണ്ടെന്ന് കണ്ട അസിസ്റ്റൻ്റ് രജിസ്ട്രാർ അന്വേഷണത്തിന് കുട്ടമ്പുഴ പൊലീസിനോട് നിർദേശിച്ചു. തുടർന്ന് ആൽവിനെക്കൂടാതെ നിരവധിപേർ തട്ടിപ്പിനിരയായതിനെ തുടർന്നാണ് സൊസൈറ്റിയിൽ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എറണാകുളം സഹകരണസംഘം ജോയിൻറ് രജിസ്ട്രാർ കുട്ടമ്പുഴ പൊലിസിൽ പരാതി നൽകിയത്. സഹകരണ സംഘത്തിലെ നിക്ഷേപകരെ വിശ്വാസ വഞ്ചന നടത്തി ചതി ചെയ്ത് നിക്ഷേപകർക്ക് അന്യായ നഷ്ടവും ഉണ്ടാക്കിയതിനാണ് പൊലീസ് കേസ്സെടുത്തിരിക്കുന്നത്.
കോൺഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറിയും കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സൊസൈറ്റി പ്രസിഡൻ്റുമായ കെ എ സിബി ഒന്നാം പ്രതിയും സൊസൈറ്റി സെക്രട്ടറി ഷൈല കരീം രണ്ടാം പ്രതിയും കുട്ടമ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പഞ്ചായത്തംഗവുമായ ജോഷി പൊട്ടയ്ക്കൽ, യൂത്ത് കോൺഗ്രസ് നേതാവും സൊസൈറ്റി ജീവനക്കാരനുമായ ആഷ്ബിൻ ജോസ് ഉൾപ്പെടെ 13 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സണ്ണി വർഗീസ്, സിജോ വർഗീസ്, എ കെ ശിവൻ, പി കെ ചന്ദ്രൻ, ബാബു പത്മനാഭൻ, അരുൺ ചന്ദ്രൻ, ലിസി സേവ്യർ , സിന്ധു എൽദോസ് , ബേബി പോൾ എന്നിവർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് എറണാകുളം ഹകരണസംഘം ജോയിൻറ് രജിസ്ട്രാർ നൽകി. പരാതിയിൽ കുട്ടമ്പുഴ പൊലീസ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.