ഇടുക്കി :കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മൂന്ന് വിദ‍്യാർഥികള്‍ക്കാണ് ചിക്കൻകറിയല്‍ നിന്നും ജീവനുള്ള പുഴുക്കളെ കിട്ടിയത്.
മൂന്ന് വിദ‍്യാർഥികളും ഭക്ഷ‍്യ വിഷബാധയേറ്റ് കട്ടപനയിലെ സ്വകാര‍്യ ആശുപത്രിയില്‍ ചികിത്സ തേടി.സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് ശേഷമാണ് വിദ‍്യാർഥികള്‍ സമീപത്തെ ഹോട്ടലില്‍ നിന്നും പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചത്. ഇതിനിടെയാണ് ചിക്കൻകറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്.
ഇതോടെ വിദ‍്യാർഥികള്‍ ഛർദിച്ചു. തുടർന്ന് സംഭവത്തിന്‍റെ വീഡിയോ ദൃശ‍്യങ്ങള്‍ പകർത്തി. പിന്നീട് ശക്തമായ തളർച്ചയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിദ‍്യാർഥികളുടെ ആരോഗ‍്യനില പരിശോധിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ ആരോഗ‍്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.