കൊച്ചി: ജസ്റ്റിസ് നിതിൻ ജാന്ദർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
നിലവിൽ ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണിദ്ദേഹം. 2012 ജനുവരി 23നാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ ഹൈകോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ടിച്ചു. ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് കെ.ആർ. ശ്രീറാമിനെ മദ്രാസ് ഹൈ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു.
കേരളം, മദ്രാസ് ഹൈക്കോടതികൾക്ക് പുറമെ ആറ് ഹൈക്കോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹരജി അടുത്താഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം നിയമന വിജ്ഞാപനം നടത്തിയത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.