കോഴിക്കോട് : കോഴിക്കോട് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ കെ.കെ.ഷമീന ഇപ്പോള്‍ നാടിന്റെ ഹീറോ ആണ്.
കഴിഞ്ഞദിവസം കുറ്റ്യാടിയില്‍ വച്ച് സംഭവിക്കേണ്ട വലിയൊരു അപകടം ഒഴിവാക്കിക്കൊണ്ട് ഒരു ബസ്സിലെ മുഴുവൻ യാത്രക്കാരുടെയും ജീവൻ രക്ഷിച്ചത് ഷമീനയുടെ മനസ്സാന്നിദ്ധ്യം ഒന്നു മാത്രമാണ്.കോഴിക്കോട്ടുനിന്നു തൊട്ടില്‍പാലത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസിലെ ഡ്രൈവറുടെ ജീവൻ രക്ഷിച്ചപ്പോള്‍ ഷമീന ആ ബസ്സിലെ യാത്രക്കാർക്ക് കൂടിയായിരുന്നു ജീവിതം തിരികെ കൊടുത്തത്.
കുറ്റ്യാടി ടൗണ്‍ ജംക്‌ഷനിലെ വളവില്‍ വെച്ച് ഷമീന യാത്ര ചെയ്തിരുന്ന ബസിന്റെ ഡോർ തുറന്നു ഡ്രൈവർ പുറത്തേക്ക് തെറിക്കുകയായിരുന്നു. എന്നാല്‍ ഒരൊറ്റ നിമിഷം പോലും ചിന്തിക്കാതെ ഷമീന ചാടി ഡ്രൈവറുടെ കൈ പിടിച്ചു വലിച്ചു ബസ്സിലേക്ക് കയറ്റി.
ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന വലിയൊരു അപകടത്തില്‍ നിന്നുമാണ് ഷമീന യാത്രക്കാർക്കും ഡ്രൈവർക്കും രക്ഷകയായത്.
റോഡിന്റെ ശോചനീയാവസ്ഥ ആണ് ഇത്തരത്തില്‍ ഒരു അപകടം നടക്കുന്നതിന് കാരണമായത്. കുണ്ടിലും കുഴിയിലും വീണുകൊണ്ട് സഞ്ചരിക്കുന്നതിനിടയില്‍ ആയിരുന്നു ബസ്സിന്റെ ഡോർ തുറന്ന് ഡ്രൈവർ തെറിച്ചു വീഴാൻ പോയത്.
തകർന്നു കിടക്കുന്ന റോഡിലെ കുഴികള്‍ നികത്താൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാർക്കും പരാതി ഉള്ളത്.
ഷമീനയുടെ കഴിഞ്ഞ ദിവസത്തെ ഇടപെടല്‍ ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ വലിയൊരു ദുരന്തവാർത്ത തന്നെ ഇന്ന് മലയാളികള്‍ക്ക് കേള്‍ക്കേണ്ടി വരുമായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.