പത്തനംതിട്ട: രണ്ട് സൈബർ തട്ടിപ്പ് കേസുകളിലായി നാല് യുവാക്കളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വമ്പൻ റാക്കറ്റ് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് പണം കൈമാറ്റം ചെയ്തിരുന്നത്. 75 ലക്ഷം രൂപ ലോട്ടറി അടിച്ചയാളും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്.ഡോക്ടർ ദമ്പതികളില്‍ നിന്ന് ഷെയർ മാർക്കറ്റ് തട്ടിപ്പിലൂടെ 3.75 കോടി രൂപ തട്ടിയെടുത്തതാണ് ഒരു കേസ്. എല്‍ഐസി ഉദ്യോഗസ്ഥനില്‍ നിന്ന് സമാനമായ കേസില്‍ 1.45 കോടി രൂപ തട്ടിയ മറ്റൊരു കേസുമുണ്ട്.
ഈ രണ്ടു കേസുകളിലാണ് മലപ്പുറം കല്‍പകഞ്ചേരി സ്വദേശികളായ ആസിഫ്, സല്‍മാനുല്‍ ഫാരിസ്, തൃശൂർ കടവല്ലൂർ സ്വദേശി സുധീഷ്, കോഴിക്കോട് ഫറോക്ക് സ്വദേശി ഇർഷാദുല്‍ ഹഖ് എന്നിവർ അറസ്റ്റിലായത്. കമ്ബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വമ്പൻ തട്ടിപ്പ് സംഘത്തിൻറെ ശൃംഖലയില്‍ പെട്ടവരാണിവരെന്ന് പൊലീസ് പറഞ്ഞു.
വ്യാജ പരസ്യങ്ങളും മറ്റും നല്‍കി വിവിധ തട്ടിപ്പുലൂടെ ആളുകളുടെ പണം തട്ടിപ്പ് സംഘം അടിച്ചുമാറ്റും. എന്നാല്‍ കമ്പോഡിയയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിക്കില്ല. അതിനുപകരം കേരളത്തിലും മറ്റുമുള്ള തട്ടിപ്പു സംഘത്തിന്റെ ഏജന്റുമാർ കമ്മീഷൻ നല്‍കി
ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുക്കും. അത് ഉപയോഗിച്ച് പണം കൈമാറ്റം നടത്തും. പിടിയിലായ യുവാക്കളുടെ അക്കൗണ്ടിലൂടെ തട്ടിപ്പ് സംഘത്തിൻറെ ഇടനിലക്കാർ ഇതേപോലെ ലക്ഷങ്ങളാണ് കൈമാറ്റം ചെയ്തത്. ഒരു ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘത്തിന് ഉപയോഗിക്കാൻ നല്‍കിയാല്‍ 10 ശതമാനവും അതിനു മുകളിലുമാണ് കമ്മീഷൻ.
തൊഴില്‍രഹിതരായ യുവാക്കളാണ് ഈ സംഘത്തിൻറെ കെണിയില്‍ പെട്ടുപോകുന്നതും കേസില്‍ പ്രതികളാവുന്നതും. പിടിയിലായ നാലുപേരില്‍ തൃശൂർ സ്വദേശിയായ സുധീഷ്, നേരത്തെ 75 ലക്ഷം രൂപ ലോട്ടറി അടിച്ചിട്ടുള്ള ആളാണ്.
ലോട്ടറിലൂടെ കിട്ടിയ കാശ് പക്ഷേ കൈമോശം വന്നു പോയി. അങ്ങനെ വീടുവരെ ജപ്തിയിലായി. ഇങ്ങനെയിരിക്കുമ്പോഴാണ് കമ്മീഷൻ വാങ്ങി തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ നല്‍കിയത്.
30 ലക്ഷത്തിലധികം രൂപ സുധീഷിന്റെ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്തിട്ടുണ്ട്. പത്തനംതിട്ട എസ്.പി വി.ജി. വിനോദ് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഉള്‍പ്പെടെയുള്ളവരെ ചേർത്ത് സൈബർ കേസുകള്‍ക്കായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ പിടിയിലായവർ വഴി കമ്പോഡിയയിലെ വമ്പൻ റാക്കറ്റിനെയാകെ കുടുക്കാൻ കഴിയും എന്നാണ് കേരള പോലീസിന്റെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.