വെള്ളൂർ : വെള്ളൂരിനെ തകർക്കാൻ ഭൂമാഫിയ സംഘത്തിൻ്റെ ആസൂത്രിത നീക്കം നടക്കുന്നതായി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ ആരോപിചു.
ബിജെ പി. വെള്ളൂർ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉള്ള വെള്ളൂർ പ്രദേശത്തെ കുടിയെഴിപ്പിച്ച് ചുളുവിലയിൽ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന മാഫിയ സംഘത്തിന് അധികൃതർ ഒത്താശ ചെയുകയാണ്.അതിൻ്റെ ഭാഗമാണ് KppI നടത്തുന്ന രൂക്ഷമായ മലിനീകരണവും , റോഡുകളുടെ തകർച്ചയും ഈ നീക്കത്തിൻ്റെ ഭാഗമാണ്. ഇത്തരം സാഹചര്യത്തിൽ ബി ജെ പി ഏരിയാ കമ്മറ്റി 9, 10 തീയതികളിലായി സംഘടിപ്പിക്കുന്ന രാപകൽ സമരം വെള്ളൂരിൻ്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിൻ്റെ തുടക്കമാണെന്നും ബിജുകുമാർ പറഞ്ഞു.
ഏരിയ പ്രസിഡൻ്റ് ഷിബുകുട്ടൻ ഇറുമ്പയം അദ്ധ്യക്ഷത വഹിച്ചു. തലയോലപറമ്പ് മണ്ഡലം പ്രസിഡൻ് പി.സി. ബിനേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.കർഷക മാർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ വാസൻ, പി.ഡി. സുനിൽ ബാബു, കെ.കെ. സനൽകുമാർ, വി.എൻ. ചന്ദ്രശേഖരൻ,സിബിൻ കെ. മോഹൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.