നോർവേ: സാധാരണ തിമിംഗലങ്ങൾ മനുഷ്യരോട് ഇണങ്ങാറില്ല. അവർ മനുഷ്യരെ കാണുമ്പോൾ പേടിച്ച് നീന്തിപ്പോകുകയാണ് പതിവ്. എന്നാൽ അക്രമിക്കാറുമില്ല.
പക്ഷെ ഹ്വാൾദിമിർ അങ്ങനെയല്ലായിരുന്നു. മനുഷ്യരെ കാണുമ്പോൾ ഓടിവരും. താലോലിക്കാൻ തല നീട്ടിക്കൊടുക്കും. ഇഷ്ടം പോലെ കൊഞ്ചിക്കാൻ നിന്നുകൊടുക്കും. എന്നാൽ ഇനി കൊഞ്ചിക്കാൻ 'ഹ്വാൽദിമിർ' ഇല്ല ! 2019ൽ നോർവേയിൽ വെച്ച് കഴുത്തിൽ കോളർ ബെൽറ്റ് കെട്ടിയിരുന്നനിലയിൽ കണ്ടെത്തിയ 'ചാരൻ' തിമിംഗലം എന്ന് സംശയിക്കപ്പെട്ട ഹ്വാൾദിമിർ ചത്തതായി സ്ഥിതികരിക്കപ്പെടൂ.
2019ൽ നോർവേ ഫിൻമാർക്കിലെ ആർട്ടിക്ക് പ്രദേശത്താണ് ഈ തിമിംഗലത്തെ ആദ്യമായി കണ്ടത്. കഴുത്തിൽ ഒരു കോളർ ബെൽറ്റോടെയായിരുന്നു അന്ന് തിമിംഗലത്തെ കണ്ടെത്തിയത്. ബെൽറ്റിൽ 'എക്വിപ്‌മെൻ്റ് സെൻ്റ്‌പീറ്റേഴ്‌സ്ബർഗ്' എന്നെഴുതിയിരുന്നതിനാൽ റഷ്യൻ ചാരനായിരിക്കും തിമിംഗലമെന്നായിരുന്നു കണ്ടെത്തിയവരുടെ സംഘം. മനുഷ്യരുടെ കൂടെ പെട്ടെന്ന് ഇണങ്ങുന്നതിനാൽ ചാരവൃത്തിക്കായി റഷ്യ പരിശീലിപ്പിച്ചതാണ് തിമിംഗലത്തെ എന്നായിരുന്നു നിഗമനം. എന്നാൽ ഈ ആരോപണങ്ങളെല്ലാം റഷ്യ നിഷേധിച്ചിരുന്നു.
പിന്നീട് നോർവെയുടെ സമുദ്രതീരത്തോട് അടുത്തായിരുന്നു തിമിംഗലത്തിൻ്റെ യാത്രാമാർഗം. എന്നാൽ ഒരിക്കൽ തിമിംഗലത്തെ സ്വീഡനിലും കണ്ടെത്തി. അവിടെയും ആളുകളുമായി പെട്ടെന്ന് ഇണങ്ങുന്ന രീതിയിലായിരുന്നു ഹ്വാൾദിമിറിൻ്റെ പെരുമാറ്റം. എന്നാൽ ഇപ്പോൾ നോർവെയുടെ സമുദ്രഭാഗങ്ങളിൽ തന്നെയാണ് ഒഴുകിനടക്കുന്ന ഹ്വാൽദിമിറിൻ്റെ ജഡം കണ്ടെത്തിയത്.
വർഷങ്ങളായി 'മറൈൻ മൈൻഡ്' എന്ന നോൺ പ്രോഫിറ്റ് സംഘടനയാണ് തിമിംഗലത്തെ സംരക്ഷിച്ചുപോന്നിരുന്നത്. വ്യവസായ കേന്ദ്രങ്ങളും മറ്റും കൂടുതലുള്ള സ്വീഡിഷ് സമുദ്രഭാഗത്തേക്ക് തിമിംഗലം പോയത് സംഘടനയെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. തിമിംഗലത്തിന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു എന്നാണ് സംഘടന പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.