അമേരിക്ക: കടുത്ത കാലുവേദനയുമായി എത്തിയ യുവാവിന്റെ സിടി സ്കാൻ ദൃശ്യങ്ങള്‍ പരിശോധിച്ച ഡോക്ടർ ഞെട്ടി. രോഗിയുടെ രണ്ട് കാലുകള്‍ക്കുള്ളിലും നാടവിരകളുടെ ലാർവകള്‍ നിറഞ്ഞിരിക്കുന്നു.
പരാദ അണുബാധയുള്ള യുവാവിന്റെ ഇരുകാലുകളിലൂടെയും സിടി സ്കാൻ ദൃശ്യങ്ങള്‍ യുഎസ് ഡോക്ടറായ സാം ഘാലിയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതെങ്ങനെ യുവാവിന്റെ ശരീരത്തിലെത്തിയെന്നായിരുന്നു ഡോക്ടറുടെ സംശയം.പരിശോധനയില്‍ ഇയാള്‍ ഒരു മാസം മുൻപ് പാകം ചെയ്യാത്ത പന്നിയിറച്ചി കഴിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇതില്‍ നിന്നാണ് യുവാവിന് പരാദ അണുബാധയുണ്ടായതെന്ന് സാം ഘാലി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
പന്നികളില്‍ കാണപ്പെടുന്ന ഈ നാടവിര ലാർവകള്‍ പന്നിയിറച്ചി പാകം ചെയ്യാതെ ഭക്ഷിക്കുമ്പോള്‍ മനുഷ്യ ശരീരത്തിനുള്ളിലേക്കും എത്തുന്നു.
12 ആഴ്ചകള്‍ക്കുള്ളില്‍ ദഹനനാളത്തിനുള്ളില്‍ ഈ ലാർവകള്‍ വളർച്ച പൂർത്തിയായ നാട വിരകളായി മാറും. ഈ അവസ്ഥയെ ഇന്റസ്റ്റൈനല്‍ റ്റീനിയാസിസ് എന്നാണ് പറയുന്നതെന്ന് ഡോക്ടർ സാം ഘാലി പറഞ്ഞു.
ഈ വിരകള്‍ ദഹനാളത്തിന്റെ ഭിത്തി തുളച്ച് രക്തത്തിലേക്ക് കലര്‍ന്നതോടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കും. ഇവ പ്രധാനമായും ആക്രമിക്കുന്നത് മസ്തിഷ്കം, കണ്ണുകള്‍, സബ്ക്യുട്ടേനിയസ് കലകള്‍, അസ്ഥിപേശികള്‍ എന്നിവയെയാണ്.
ചില ആളുകളില്‍, ലാർവകള്‍ മസ്തിഷ്കത്തിലേക്ക് സഞ്ചരിക്കുകയും മസ്തിഷ്ക കോശങ്ങളില്‍ സിസ്റ്റുകള്‍ രൂപപ്പെടുകയും ചെയ്യും. ഇത് തലവേദന, അപസ്മാരം, മറ്റ് ഗുരുതരമായ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ എന്നിവയുണ്ടാക്കുമെന്നും ഡോ. സാം ഘാലി പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.