കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പശ്ചിമ കൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ പാർക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിൽ എത്തണം.പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ ആലുവയിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നുള്ളവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തണം.
ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.
കാണികളുമായെത്തുന്ന ബസുകളുൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. വൈകിട്ട് 5 ന് ശേഷം എറണാകുളം ഭാഗത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ
കലൂർ ജംഗക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം
5ന് ശേഷം ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വൈറ്റില ജംഗ്ക്ഷൻ, എസ്എ റോഡ് വഴി പോകണമെന്നും സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ട് ആറിനാണ് ഉദ്ഘാടന ചടങ്ങ്. ആറ് ടീമുകളാണ് കളത്തിലിറങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.