ന്യൂഡൽഹി: ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത ബിൽ ബംഗാൾ ഗവർണർ രാഷ്ട്രപതിക്ക് വിട്ടു. കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാൾ നിയമസഭ ബില്ല് പാസാക്കിയത്.
അപരാജിത വുമൺ ആൻഡ് ചൈൽഡ് ബില് (പശ്ചിമബംഗാൾ ക്രിമിനൽ ലോ ആൻഡ് അമെന്മെന്റ്) 2024 ഐക്യകണ്ഠേനയാണ് നിയമസഭ പാസാക്കിയത്.ബലാത്സംഗ കേസുകളിൽ ഇര മരിക്കുകയോ, കോമയിലാവുകയോ ചെയ്യുന്നപക്ഷം പ്രതിക്ക് വധശിക്ഷ നല്കണമെന്നാണ് ബില്ലിലുള്ളത്.
കൂടാതെ ബലാത്സംഗം, കൂട്ടബലാത്സംഗം, മറ്റ് ലൈംഗിക പീഡനങ്ങള് എന്നിവയിൽ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാർശ ചെയ്യുന്നുണ്ട്.
ഇതോടെ കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി.
ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവയ്ക്ക് കീഴിലുള്ള വ്യവസ്ഥകളിൽ ബിൽ ഭേദഗതികൾ ആവശ്യപ്പെടുന്നുണ്ട്.
പ്രയത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ ശിക്ഷിക്കുന്ന ചില വകുപ്പുകളിൽ നീക്കം ചെയ്യണം എന്നതാണ് ഇതിൽ പ്രധാനം.
ബലാത്സംഗക്കേസുകളിൽ അതിവേഗ ഫസ്റ്റ്ട്രാക്ക് കോടതികൾ വേണമെന്നും പോക്സോ നിയമങ്ങൾ കര്ശനമാക്കണമെന്നും ബില്ലിൽ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.