യുകെ:ഏഴ് നവജാത ശിശുക്കളെ കൊല്ലുകയും മറ്റ് ഏഴ് ശിശുക്കളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് ആരോപിച്ച് ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട കില്ലര്‍ നഴ്സ് ലൂസി ലെറ്റ്ബിയുടെ മോചനം സാധ്യമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
കേസിനോടനുബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളിലെ വൈരുദ്ധ്യമാണ് ലെറ്റ്ബിക്ക് തുണയാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍. ശിശുക്കളെ ശ്വാസോച്ഛ്വാസത്തിന് സഹായിക്കുന്ന് ട്യൂബ് ലെറ്റ്ബി നാല്പത് തവണ വിച്ഛേദിച്ചു എന്നത് അവിശ്വസനീയമെന്ന് വിദഗ്ധര്‍ പറയുന്നു.കഴിഞ്ഞയാഴ്ച നടന്ന വിചാരണയില്‍ ആരോപിക്കപ്പെടത് ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന 2012 - 2015 കാലഘട്ടത്തില്‍ ലെറ്റ്ബി തന്റെ ഡ്യൂട്ടി സമയത്ത് സാധാരണ ചെയ്യുന്നതിലും 40 തവണ അധികമായി ട്യൂബിന്റെ ബന്ധം വിച്ഛേദിച്ചു എന്നായിരുന്നു.
എന്നാല്‍, നിയോനാറ്റോളജിസ്റ്റുകളും സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരും ചേര്‍ന്ന് ലേഡി ജസ്റ്റിസ് തേള്‍വാളിനെഴുതിയ കത്തില്‍ ഈ ആരോപണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ്. ഇത് തീര്‍ത്തും വിശ്വസനീയമല്ലെന്നും, തങ്ങളുടെ ആശങ്ക പങ്കുവയ്ക്കുന്നതിനാണ് കത്തെഴുതുന്നതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.,
വ്യക്തമായ അടിസ്ഥാനമില്ലാത്ത തെളിവുകള്‍ അനാവശ്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കണക്കുകള്‍ ശക്തവും അടിസ്ഥാനമുള്ളതുമാണെങ്കില്‍, അത്രയും ഉയര്‍ന്ന തോതില്‍ ട്യൂബുകള്‍ വിച്ഛേദിച്ച കാര്യം ഒരു പതിറ്റാണ്ടോളം കാലം എന്തുകൊണ്ട് കണ്ടെത്താനാകാതെ പോയി എന്നും കത്തില്‍ ചോദിക്കുന്നു. അന്ന് ഈ പ്രശ്നം ഉയര്‍ത്താതെന്ത് എന്ന ചോദ്യം മറ്റു പല സംശയങ്ങള്‍ക്കും വഴി തെളിക്കുന്നു എന്നും അവര്‍ പറയുന്നു.
കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റും ബ്രൈറ്റണ് ആന്‍ഡ് സസ്സക്സ് മെഡിക്കല്‍ സ്കൂളില്‍ ലെക്ചററുമായ ഡോക്ടര്‍ നീല്‍ എയ്റ്റണ്‍, കെയര്‍ ക്വാളിറ്റി കമ്മീഷന് ഉപദേഷ്ടാവ് ഡോക്ടര്‍ സ്വിലെന ഡിമിത്രോവ, എന്നിവരും ഈ കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.
40 തവണ ട്യൂബ് വിച്ഛേദിച്ചു എന്ന് പറയുമ്പോഴും, കുട്ടികളില്‍ നിന്നും ഒരു ശതമാനം മുതല്‍ 80 ശതമാനം സമയം വരെ ഈ ട്യൂബ് വിച്ഛേദിക്കാവുന്നതാണ് എന്ന് അടിവരയിട്ട് പറയുന്ന നിരവധി ശാസ്ത്രീയ ലേഖനങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിക്കുന്നു.
2012 ല്‍ ഇത്തരത്തില്‍ കുട്ടികളെ ശ്വാസോച്ഛ്വാസത്തിന് സഹായിക്കുന്ന ട്യൂബുകള്‍ ദേശവ്യാപകമായി തന്നെ വിപണിയില്‍ നിന്നും പിന്‍വലിച്ച ഒരു സംഭവം 2012 ല്‍ ഉണ്ടായിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് ഡുറാമിലെ പ്രൊഫസര്‍ ലൂസി ഈസ്തോപ്പും ഓര്‍മ്മപ്പെടുത്തുന്നു.
തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അവര്‍ ഇത് ഓര്‍മ്മപ്പെടുത്തുന്നത്. മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് റെഗുലേറ്ററി അഥോറിറ്റിയുടെ ഈ മുന്നറിയിപ്പും വിചാരണയില്‍ പരിഗണിക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.