മുംബൈ: മുംബൈയിൽ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി നടൻ പൃഥ്വിരാജ്.
ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹിൽസിലാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും 2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് സ്വന്തമാക്കിയത്.
ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ പേരിലാണ് വസതി വാങ്ങിയത്.
റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർഡ്‌സ് ആണ് വിവരം പുറത്തുവിട്ടത്.സെപ്‌തംബർ 12നാണ് രജിസ്ട്രേഷൻ നടന്നത്.
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 1.84 കോടിയും, രജിസ്ട്രേഷൻ ഫീസായി 30000 രൂപയും അടച്ചിട്ടുണ്ട്. നാല് കാറുകൾ പാർക്ക് ചെയ്യാം. നിലവിൽ ഇതേ ഏരിയയിൽ തന്നെ 17 കോടിയുടെ ഫ്ളാറ്റും പൃഥ്വിരാജിനുണ്ട്.
രൺവീർ സിംഗ്, തൃപ്‌തി ദിമ്രി, കെ.എൽ രാഹുൽ, അത്യ ഷെട്ടി തുടങ്ങിയവർക്കും ആഡംബര വസതികൾ ബാന്ദ്രാ പാലി ഹിൽസിലുണ്ട്.
നടിയും എംപിയുമായ കങ്കണ റണൗട്ട് 2017ൽ 20 കോടി രൂപയ്ക്ക് ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്കാണ് വിറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.