ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവതി മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവതി മരിച്ചു

എറണാകുളം:ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്.

എളമക്കര ആർഎംവി റോഡ് ചിറക്കപറമ്പിൽ ശാരദാനിവാസിൽ അരുന്ധതിയാണ് (25) മരിച്ചത്. ചൊവ്വഴ്ച രാവിലെ എട്ടിനാണ് സംഭവം. പതിവായി ജിമ്മിൽ പോയി വ്യായാമം ചെയ്യാറുള്ള ആൾ ആണ് മരിച്ച അരുന്ധതി. 

ചൊവ്വാഴ്ചയും പതിവ് പോലെ ജിമ്മിലേക്ക് എത്തിയതായിരുന്നു. എന്നാൽ വ്യായാമം ചെയ്ത് തുടങ്ങിയതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പെട്ടെന്ന് തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വയനാട് സ്വദേശിയാണ് മരിച്ച അരുന്ധതി. എട്ടുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തുടർന്നാണ് എളമക്കരയിലെ ഭർതൃഗൃഹത്തിലേക്ക് എത്തിയത്. 

എറണാകുളം കറുകപ്പള്ളിൽ പ്രവർത്തിക്കുന്ന ജിമ്മിൽ ആണ് യുവതി വ്യായാമത്തിനായി പോകാറുള്ളത്. പതിവുപോലെ ജിമ്മിലെത്തിയ അരുന്ധതി ഇടയ്ക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഭർത്താവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

എളമക്കര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബുധൻ രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും. വി എസ് രാഹുൽ ആണ് അരുന്ധതിയുടെ ഭർത്താവ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network