നെടുമങ്ങാട് : സ്കൂട്ടറിൽ പിന്നാലെയെത്തി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം. തുടർന്ന് അമ്മയും മകനും സ്കൂട്ടറിൽനിന്ന് തെറിച്ചുവീണു.
മോഷ്ടാവിനെ ബൈക്കിൽ പിന്തുടർന്ന് പിടിക്കാൻശ്രമിച്ച യുവാവിനുനേരേ മോഷ്ടാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാനും ശ്രമം നടത്തി.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം . ആളുകൾ ഓടിക്കൂടിയതോടെ കള്ളൻ ബൈക്ക് ഉപേക്ഷിച്ച് ആറ്റിൽച്ചാടി രക്ഷപ്പെട്ടു. പിന്തുടർന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
നെടുമങ്ങാട് കൊല്ലംകാവ് ദേവി ഭവനിൽ സന്തോഷിന്റെ ഭാര്യ ആനാട് എസ്.എൻ. വി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ മകനെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ വിളിച്ചുകൊണ്ടുവരുന്നതിനിടെ പനയഞ്ചേരിയിൽവെച്ചായിരുന്നു സംഭവം. ഇവരെ ബൈക്കിൽ പിന്തുടർന്ന് വന്നയാൾ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
കഴുത്തിൽനിന്നു മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു. യുവതിയും മകനും റോഡിൽവീണു. ഇതുകണ്ട് മോഷ്ടാവിന്റെ ബൈക്കിനെ വേട്ടമ്പള്ളി സ്കൂളിനു സമീപം താമസിക്കുന്ന കോട്ടയം സ്വദേശി ബൈക്കിൽ പിന്തുടർന്നു. പഴകുറ്റി കഴിഞ്ഞ് കല്ലമ്പാറയിൽവെച്ച് ബൈക്കിൽ പിന്തുടർന്ന യുവാവ് മോഷ്ടാവിനെ പിടികൂടി.
ഇതിനിടയിൽ പ്രതി കൈയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ യുവാവിന്റെ ശരീരത്തിൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. ഓടിയെത്തിയ നാട്ടുകാർ തട്ടിമാറ്റിയതിനെത്തുടർന്നാണ് യുവാവ് രക്ഷപ്പെട്ടത്. പ്രതിയുടെ ഫോണും ബൈക്കും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതനുസരിച്ച് മധുര സ്വദേശിയാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.