മലപ്പുറം: തിരൂർക്കാട് തടത്തിൽ വളവിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) യാണ് മരിച്ചത്.
ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം.പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു.
വളവിൽ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അക്ബൽ അലി മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.