അയർലണ്ട്:ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ബ്രേയിലെ പ്രമുഖമായ "വുഡ്ബ്‌റൂക് കോളേജിൽ സെപ്റ്റംബർ 14 ന് ശനിയാഴ്ച"ഒത്തുചേരുന്നു.
തുമ്പപ്പൂ '24 ബ്രേയിലോണം എന്ന പേരിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടാൻ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അയർലണ്ടിലെ പ്രമുഖ ബാൻഡായ സോൾ ബീറ്റസ്ന്റെ ഗാനമേളയും രുചിയുടെ തമ്പുരാക്കന്മാരായ റോയൽ കാറ്ററിങ് ഒരുക്കുന്ന ഗംഭീര ഓണ സദ്യയും ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.സൗത്ത് ഡബ്ലിൻ മുതൽ വിക്‌ലോ കൗണ്ടിയിലെ മിക്ക ഭാഗങ്ങളിലേയും മലയാളികൾ ഭൂരിഭാഗമുള്ള ഇന്ത്യൻ സമൂഹം ഓണം ആഘോഷമാക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വേദി ഏവർക്കും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന ബ്രേയ് മോട്ടോർവേയോട് ചേർന്ന് കിടക്കുന്ന വുഡബ്‌റൂക് കോളേജിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയമാണ്.
പ്രായഭേദമന്യേ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത് ഈ ആഘോഷങ്ങൾക്ക് ഊർജം പകരണമെന്നും ഇതൊരു അറിയിപ്പായി കരുതണമെന്നും സ്വാഗതസംഘം അറിയിച്ചു .നിങ്ങളുടെ സീറ്റ് ഉറപ്പാക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് :-
https://www.eventblitz.ie/event/thumbapoo24/
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം
Jestine - 0872671587
Bijo - 0873124724







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.