ആലപ്പുഴയിൽ നവജാത ശിശുവിനെ കാണാനില്ല: വിറ്റതാണോയെന്ന് സംശയം; അമ്മയെ ചോദ്യം ചെയ്ത് പൊലീസ്, അന്വഷണം,

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ യുവതിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നത്. 25നും 30നും ഇടയിലുള്ള ദിവസത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. 

പിന്നാലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് യുവതി വീട്ടിലെത്തി. പഞ്ചായത്തില്‍ നിന്ന് ആശാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെയും അമ്മയുടെയും ക്ഷേമം അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്‍ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയത്.

കുഞ്ഞ് എവിടെയെന്ന് ആശാപ്രവര്‍ത്തക ചോദിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു യുവതി പറഞ്ഞത്. പക്ഷേ ആര്‍ക്കാണ് കൈമാറിയതെന്നതുള്‍പ്പടെയുള്ള ഒരുകാര്യവും യുവതി തുറന്നുപറയാന്‍ തയ്യാറായില്ല. 

തുടര്‍ന്ന് ജനപ്രതിനിധികള്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചേര്‍ത്തല ആശുപത്രിയിലെത്തി പൊലീസ് അന്വേഷണം നടത്തി. കുഞ്ഞിനെ ആര്‍ക്കെങ്കിലും വിറ്റതാണോ, അപായപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !