ഇസ്രായേലിന്റെ തെരുവുകളെ സ്തംഭിപ്പിച്ചുകൊണ്ട് വെടിനിർത്തൽ കരാർ ആവശ്യവുമായി തൊഴിലാളി പണിമുടക്ക്.

ടെൽഅവീവ്: വെടിനിർത്തൽ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ സംഘടിപ്പിച്ച പണിമുടക്ക് ഇസ്രായേലിനെ സ്തംഭിപ്പിച്ചു. ഗസ്സയിലെ റഫയിൽ കൊല്ലപ്പെട്ട ആറ് ഇസ്രായേലി ബന്ദികളുടെ മൃതദേഹം രാജ്യത്തേക്ക് എത്തിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. 

ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിനിധി പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിൽ ബന്ദികൾ കൊല്ലപ്പെടില്ലായിരുന്നുവെന്ന് പ്രക്ഷോഭകർ പറഞ്ഞു. കരാറിൽ ഒപ്പുവെച്ചാൽ ആദ്യം വിട്ടയക്കേണ്ട ബന്ദികളുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ് കൊല്ലപ്പെട്ട ഇസ്രായേലിന്റെ  തെരുവുകളെ സ്തംഭിപ്പിച്ചുകൊണ്ട്  വെടിനിർത്തൽ കരാർ ആവശ്യവുമായി തൊഴിലാളി പണിമുടക്ക്.. ഇസ്രായേലി സൈനികർ എത്തും മുമ്പ് ഹമാസ് ബന്ദികളെ കൊല്ലുകയായിരുന്നു എന്നാണ് ഇസ്രായേൽ വാദം. എന്നാൽ, ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് മുതിർന്ന ഹമാസ് നേതാവ് ഇസ്സത്ത് അൽ റിഷഖ് പറയുന്നു. 

ബന്ദികൾ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയതിന് പിന്നാലെയാണ് ഇസ്രായേലിലെ തൊഴിലാളി യൂണിയൻ പണിമുടക്ക് പ്രഖ്യാപിക്കുന്നത്. ഇതോടെ തൊഴിൽ മേഖലയെ സ്തംഭിച്ചു. വിമാനത്താവളങ്ങളും പരിശീലനങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുടെ പ്രവർത്തനം താറുമാറായി. പണിമുടക്കിൻ്റെ ഭാഗമായി പേര് തെരുവിലിറങ്ങിയത്. റോഡുകൾ ഉപരോധിച്ചു. ഹമാസിൻ്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കാൻ സർക്കാർ തീരുമാനങ്ങൾ മാറ്റണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. രാജ്യം തന്നെ സ്തംഭിച്ചതോടെ പണിമുടക്ക് അവസാനിപ്പിക്കാൻ ലേബർകോടതി ഉത്തരവിട്ടു. 

നിയമം പാലിക്കുമെന്നറിയിച്ച് തൊഴിലാളികൾ പണിമുടക്ക് അവസാനിപ്പിച്ചെങ്കിലും ബന്ദികളുടെ ബന്ധുക്കളും പ്രക്ഷോഭകരും തെരുവിൽ തന്നെ തുടരുകയാണ്. നിരവധി പ്രക്ഷോഭകരെ തടഞ്ഞു. പണിമുടക്കിന് പിന്തുണയേകി സംരംഭകരും നിർമ്മാതാക്കളും ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രട്ട് ആണ് തിങ്കളാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംഘടനയിൽ ഏകദേശം എട്ട് ലക്ഷം പേരുണ്ട്.

ഇസ്രായേലിലെ പ്രധാന നിർമ്മാതാക്കളും ഹൈടെക് മേഖലയിലെ സംരംഭകരും പണിമുടക്കിന് പിന്തുണ നൽകി. ഇസ്രായേൽ ബിസിനസ് ഫോറവും പണിമുടക്കിനെ പിന്തുണച്ചു. ഇതോടെ ഇസ്രായേലിൻ്റെ സമ്പദ് വ്യവസ്ഥ തന്നെ താളംതെറ്റി. ടെക് മേഖലയിലെ മുൻനിര കമ്പനികളായ വിക്സ്, ഫൈവർ, ഹാണിബുക്ക്, പ്ലേയ്‌തിക, റിസ്‌കിഫീഡ്, ആപ്പ്സ് ഫ്ലയർ, മണ്ടേയ്.കോം, എ121 ലാബ്‌സ്, ലെമണേഡ് എന്നിവയെല്ലാം പണിമുടക്ക് ബാധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

Mani C Kappan | Pala രാഷ്ട്രീയം,സ്പോർട്സ്, സിനിമ ഓണം വിശേഷങ്ങളുമായി മാണി സി കാപ്പൻ Interview Part 1

Mani C Kappan | Pala വിശേഷങ്ങളുമായി മാണി സി കാപ്പൻ Interview Part 2

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !