തൊടുപുഴ :കേരള കോൺഗ്രസ് (എം ) സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച്ച വയനാട് ജനതയോടൊപ്പം ചെലവഴിക്കുന്നു.
മേപ്പാടി വെള്ളാർ മല ജി എച്ച് എസിൽ രാവിലെ 11 ന് കേരള കോൺഗ്രസ് (എം )ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയി ൽ അധ്യക്ഷത വഹിക്കും.കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ മുഖ്യപ്രഭാഷണം നടത്തും . വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമുള്ള കൗൺസിലിംഗ് ക്ലാസ്, കവിയരങ്ങ്, ചിത്രം എഴുത്ത്, ലാപ്ടോപ്പ് , കമ്പ്യൂട്ടർ , പ്രിന്റർ തുടങ്ങിയ പഠനോപകരണ വിതരണം എന്നിവയാണ് പരിപാടികൾ.
വാർഡ് കൗൺസിലർ മഹിത മൂർത്തി , സംസ്കാരവേദി മേഖലാ സെക്രട്ടറി വടയക്കണ്ടി നാരായണൻ , ജില്ലാ പ്രസിഡണ്ട് മാത്യു ഇടക്കാട്, ആർട്ടിസ്റ്റ് ബിനോയ് മട്ടന്നൂർ, അനീഷ് ചീരാലിൽ എന്നിവർ നേതൃത്വം നൽകുമെന്ന് പ്രോഗ്രാം കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.