ലക്ഷദ്വീപ്: കിൽത്താൻ ദ്വീപിൽ ഫിഷിങ് ഹാർബർ നിർമാണത്തിനായി കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ഇടപെടൽ.
കിൽത്താൻ ദ്വീപ് സ്വദേശിയും ലക്ഷദ്വീപ് യുവ മോർച്ചാ സംസ്ഥാന അധ്യക്ഷനുമായ ശ്രീ. മഹദാ ഹുസൈൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തെ സമീപിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം.മുൻകാലങ്ങളിൽ ഉണ്ടായ ചുഴലി കാറ്റിലും കടൽ ക്ഷോഭത്തെയും തുടർന്ന് കിൽത്താൻ ദ്വീപിലെ മത്സ്യ തൊഴിലാളികൾക്ക് അവരുടെ ഉപജീവന മാർഗ്ഗമായ ബോട്ടുകളും ചെറു വഞ്ചികളും നഷ്ട്ടപ്പെട്ടത് ചൂണ്ടി കാണിച്ചായായിരുന്നു ഇദ്ദേഹം കേന്ദ്ര മന്ത്രാലയത്തെ സമീപിച്ചത്.
വരാനിരിക്കുന്ന ഇത്തരം കടൽ ക്ഷോഭങ്ങളിൽ നിന്നും മത്സ്യ ബന്ധന തൊഴിലാളികളുടെ ബോട്ടുകളും മറ്റും സംരക്ഷിക്കുന്നതിന് ഈ മേഖലയിൽ ഒരു ഫിഷിങ് ഹാർബർ നിർമ്മിക്കുന്നത് വളരെ അടിയന്തിര പ്രാധാന്യമുള്ള ഒരു വിഷയമാണെന്നാണ് ഇദ്ദേഹം മന്ത്രാലയത്തെ ധരിപ്പിച്ചത്.ഈ സാഹചര്യത്തിലാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം അസിസ്റ്റന്റ് കമ്മീഷണർ ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് മേധാവിക്ക് ഈ വിഷയത്തിൽ വേണ്ട നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിർദേശം നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.