വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ബി ജെ പി നേതാവ് സന്ദീപ് ജി വാര്യർ.
സന്ദീപ് വാര്യരുടെ പോസ്റ്റ് ഇങ്ങനെ;
ദുരന്തം നടന്ന ദിവസം മുതൽ തിരച്ചിൽ അവസാനിപ്പിക്കുന്നത് വരെ വയനാട്ടിൽ കഴിയുന്ന സേവനങ്ങൾ നടത്തിയ ആയിരങ്ങളിൽ ഒരാളാണ് ഞാനും.
സർക്കാർ നൽകിയ ഒരു രൂപയുടെ ഭക്ഷണമോ ഒരു കുപ്പി വെള്ളമോ അവിടെയുണ്ടായിരുന്ന , സ്വയം സന്നദ്ധരായി മുന്നോട്ടു വന്നവരിൽ എത്ര പേർ കഴിച്ചിട്ടുണ്ട്?
ഭക്ഷണവും വെള്ളവും മരുന്നുകളും തികച്ചും സൗജന്യമായാണ് രാഷ്ട്രീയ പാർട്ടികൾ മുതൽ ക്ലബ്ബുകൾ വരെയുള്ളവർ നൽകിയത് . നൂറുകണക്കിന് ആംബുലൻസുകൾ മുതൽ ഓഫ് റോഡ് ഡ്രൈവേഴ്സ് വരെ നയാപൈസ വാങ്ങാതെ സേവനമനുഷ്ഠിച്ചു .
ഒരു രൂപ വാങ്ങാതെ സേവാഭാരതി നിരവധി മൃതദേഹങ്ങൾ സംസ്കരിച്ചു . പരിക്കേറ്റവരുടെ ചികിത്സ ആസ്റ്റർ വിംസ് ഹോസ്പിറ്റൽ സൗജന്യമായി ചെയ്യുന്നു.
സർക്കാറിന് ചിലവ് വന്നിട്ടുണ്ട് . സൈന്യം, എൻഡിആർഫ് , പോലീസ് , ഫയർഫോഴ്സ് എന്നിവരുടെ ചിലവുകൾ , വിവി ഐ പി സന്ദർശനം , നഷ്ടപരിഹാരം , മൃതദേഹ സംസ്കരണം. ഇതെല്ലാം ചിലവ് തന്നെയാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമുള്ളതിൽ കൂടുതൽ സാധനങ്ങൾ കേരളത്തിനകത്തും പുറത്തും നിന്ന് മനുഷ്യസ്നേഹികൾ എത്തിച്ചു .
നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ. പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു.
പുറത്ത് വന്നത് കേന്ദ്രത്തിന് കൊടുത്ത കണക്കാണെന്നാണ് മന്ത്രി രാജൻ പറയുന്നത് .അത് ശരി, കോടികളുടെ കള്ളക്കണക്ക് കൊടുത്ത് കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കി പണം തട്ടാനുള്ള അമ്മായിയപ്പൻ്റെയും മരുമകൻ്റെയും പരിപാടി ആയിരുന്നല്ലേ ?
കേരളത്തെ അവഗണിച്ചേ എന്ന കോറസ് പാടി കോടികൾ കക്കാനുള്ള ഇടത് പക്ഷ നാടകം കണക്കുകൾ പുറത്ത് വന്നതോടെ ഇതാ തകർന്ന് വീണിരിക്കുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.