ശ്രീനഗർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും ജമ്മു കശ്മീരിനെ വീണ്ടും ഭീകരവാദത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണു കോൺഗ്രസിനെതിരെ ആരോപണവുമായി അമിത് ഷാ രംഗത്തെത്തിയത്.
‘‘വീണ്ടും ഇവിടെ ഭീകരവാദത്തിന് പിന്തുണ നൽകാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. വിജയിക്കുകയാണെങ്കിൽ ഭീകരരെ മോചിപ്പിക്കാമെന്ന് കോൺഗ്രസും നാഷനൽ കോൺഗ്രസും വാക്കുനൽകിയിരിക്കുന്നു.
എന്നാൽ ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഉറപ്പുനല്കാം. നരേന്ദ്ര മോദിയുടെ സർക്കാർ ഇവിടെ ഉള്ളിടത്തോളം കാലം ഇന്ത്യൻ മണ്ണിൽ ഭീകരവാദം വ്യാപിപ്പിക്കാൻ ഒരാൾക്കും ധൈര്യമുണ്ടാകില്ല.’’ അമിത് ഷാ പറഞ്ഞു.
‘‘ഇന്ന്, ഈ പ്രദേശത്തെ എല്ലാ രക്തസാക്ഷികളെയും ഞാൻ ഓർക്കുന്നു. ഒരിക്കലും ഉയർന്നുവരാത്ത രീതിയിൽ എല്ലാക്കാലത്തേക്കുമായി ഭീകരവാദം അവസാനിപ്പിക്കുമെന്ന് ഞാൻ നിങ്ങൾക്ക് വാക്കുനൽകുന്നു.’’– അമിത് ഷാ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.