മലപ്പുറം: സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും രൂക്ഷമായ വിമർശനവും ആരോപണവും ഉന്നയിച്ചതിനു പിന്നാലെ ജനങ്ങളുടെ അഭിപ്രായം അറിയാൻ ഗൂഗിൾ ഫോമുമായി പി.വി. അൻവർ എം.എൽ.എ. ഫേസ്ബുക്കിൽ പങ്കുവെച്ച ഗൂഗിൾ ഫോമിലെ ചോദ്യാവലിയിൽ എട്ടു ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഉന്നയിച്ച ആരോപണങ്ങൾ ചർച്ചചെയ്യേണ്ടത് ഈ നാട്ടിലെ ജനങ്ങളാണ്. അതൊക്കെ ചോദ്യചിഹ്നമായി അവിടെത്തന്നെയുണ്ട്. ഇക്കാര്യങ്ങളിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നുവെന്ന് പി.വി. അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
പൊതുസമൂഹത്തിന്റെ മുന്നിൽ കഴിഞ്ഞ കുറേദിവസമായി പൊലീസിനെതിരെ ഞാൻ വെളിപ്പെടുത്തുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?, കേരള പൊലീസിലെ ചെറിയ ഒരു വിഭാഗം വർഗീയ ശക്തികൾക്ക് അടിമപ്പെട്ട് പ്രവർത്തിക്കുന്നുണ്ടോ? സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർക്ക് നിർഭയത്തോടെ പ്രവർത്തിക്കാൻ അഭ്യന്തര വകുപ്പ് പിന്തുണ നൽകുന്നുണ്ടോ?
പൊതുസമൂഹത്തിൽ മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നിട്ടുണ്ടോ? കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ഉന്നതരായ നേതാക്കൾ തമ്മിൽ അവിഹിതമായ ബന്ധം നിലനിർത്തുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഗൂഗിൾ ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.