തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സും, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും കേന്ദ്രസര്‍ക്കാര്‍ ആറുവര്‍ഷം മുമ്പേ ഡിജിറ്റലാക്കിയിട്ടും വീണ്ടും ഡിജിറ്റല്‍ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍.
ഡ്രൈവിങ് ലൈസന്‍സ്, ആര്.സി. അച്ചടി തടസ്സപ്പെട്ട സാഹചര്യത്തിലാണ് മോട്ടോര്‍വാഹനവകുപ്പ് സ്വന്തംനിലയ്ക്ക് ഡിജിറ്റല്‍ പകര്‍പ്പ് നല്‍കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര് പ്രഖ്യാപിച്ചത്.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ആപ്പുകളായ ഡിജി ലോക്കറിലും എം. പരിവാഹനിലും വാഹനരേഖകളും ലൈസന്‍സും 2018 മുതല്‍ ഡിജിറ്റല്‍രൂപത്തില്‍ സൗജന്യമായി ലഭ്യമാണ്. സംസ്ഥാനത്ത് കാര്‍ഡ് വിതരണം വൈകുന്നതിനാല്‍ ലൈസന്‍സ് എടുക്കുന്നവരും കേന്ദ്രത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.
ഡിജിറ്റല്‍ പകര്‍പ്പിന് അസലിന്റെ സാധുത നല്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കിയിരുന്നു. ഇത് അടിസ്ഥാനമാക്കി സംസ്ഥാനത്തും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഡിജിറ്റല്‍ ആര്.സി.യും ലൈസന്‍സും ലഭിക്കുമ്പോള്‍ മറ്റൊരു ഡിജിറ്റല്‍ സംവിധാനത്തിന് പ്രസക്തി കുറവാണ്.
ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കേന്ദ്രം ഡിജിലോക്കര്‍ പുറത്തിറക്കിയത്. വാഹനസംബന്ധമായ രേഖകള്‍ സൂക്ഷിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം എം. പരിവാഹന്‍ ആപ്പ് പുറത്തിറക്കിയത്.
അപേക്ഷിക്കുന്നവരില്നിന്നെല്ലാം ആര്.സി., ലൈസന്‍സ് അച്ചടിക്കാനുള്ള തുക ഈടാക്കുന്നരീതിയാണ് സംസ്ഥാനത്തുള്ളത്. 65 രൂപ അച്ചടിക്കൂലിവരുന്ന കാര്‍ഡിന് അപേക്ഷകരില്‍നിന്നും 200 രൂപയാണ് ഈടാക്കുന്നത്. അസമില്‍ ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് കാര്‍ഡ് നല്‍കുന്നത്.
ടെസ്റ്റ് പാസായാലുടന്‍ ഡിജിറ്റല്‍ ലൈസന്‍സ് സൗജ്യമായി കിട്ടും. കാര്‍ഡ് വേണമെങ്കില്‍ മാത്രം പ്രത്യേകം പണം അടയ്ക്കണം. ഈരീതി സംസ്ഥാനത്തും സ്വീകരിച്ചാല്‍ കാര്‍ഡിന് ആവശ്യപ്പെടുന്നവരുടെ എണ്ണം കുറയും. സംസ്ഥാനത്ത് ഇപ്പോള്‍ അഞ്ചുലക്ഷം ആര്.സി.യും, 1.30 ലക്ഷം ഡ്രൈവിങ് ലൈസന്‍സും അച്ചടിക്കാനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.