പാലാ: പോഷകാഹാര മാസത്തിനോടനുബന്ധിച്ച് പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.
പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും പാലാ ജനറൽ ആശുപത്രിയിലെ ഡയറ്റീഷ്യൻ ഡോ.സന്ധ്യാ രാജു. ക്ലാസ് നയിച്ചു. ക്ലാസിനു ശേഷം കുട്ടികളുമായുള്ള സംവാദവും ഉണ്ടായിരുന്നു.പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.ജോഷി ബാ ജെയിംസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസി.ജെ.ചീരാംകുഴി, അധ്യാപകരായ ബിൻസി സെബാസ്റ്റ്യൻ, സി.ലിജി, ലീജാ മാത്യു, സി. ഡോണാ, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം ,കാവ്യ മോൾ മാണി, ജോളി മോൾ തോമസ്, ഹൈമി ബാബു, അലൻ ടോം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.