മലപ്പുറം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ വയോ സേവാ പുരസ്‌കാരം

മലപ്പുറം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പദ്ധതിയേതര പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന ഈ വർഷത്തെ വയോസേവ അവാർഡിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അർഹമായി . ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങിയതാണ് അവാർഡ്.


ജില്ലയിൽ വയോജനങ്ങൾക്കായി നടപ്പിലാക്കിയ നിരവധി മാതൃകാപരമായ പദ്ധതികൾ പരിഗണിച്ചാണ് പുരസ്‌കാരം. കേരള സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചത്. 

കഴിഞ്ഞ 3 വർഷമായി വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സമൂഹത്തിൽ അവശത അനുഭവിക്കുന്ന മറ്റു വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേകമായി തന്നെ നിരവധി പദ്ധതികൾ ജില്ലാ പഞ്ചായത്ത്‌ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. 

വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിട സമുച്ചയത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ വയോജന ചികിത്സാ കേന്ദ്രം സ്ഥാപിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും മികച്ച ആയുർവേദ ചികിത്സയും മരുന്നുകളും ഇവിടെ നൽകുന്നുണ്ട്. ഇതിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും 5 സ്പെഷ്യാലിറ്റി കിടക്കകൾ വീതമുള്ള പ്രത്യേക വാർഡുകൾ സജ്ജീകരിക്കുകയും പ്രത്യേക തെറാപ്പിസ്റ്റുകളെയും കെയർ ടേക്കർമാരെയും ക്രമീകരിക്കുകയും ചെയ്തു.

വയോജനങ്ങൾക്ക് വ്യായാമത്തിനായി ജില്ലയിൽ തന്നെ ആദ്യത്തെ പ്രത്യേക വ്യായാമപാതയും ഓപ്പൺ ജിംനേഷ്യവും തിരുനാവായയിൽ സ്ഥാപിച്ചത് ഏറെ ശ്രദ്ധേയമായ പദ്ധതിയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി കൂടുതൽ ഓപ്പൺ ജിംനേശ്യങ്ങളും, ഹാപ്പിനെസ്സ് പാർക്കുകളും ആരംഭിക്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത്‌ തുടക്കമിട്ടു. 

വയോജനങ്ങൾക്ക് ഒത്തു കൂടുന്നതിനും സംതൃപ്തിയോടെ പകൽ സമയം ചെലവിടുന്നതിനും ജില്ലയുടെ 

വിവിധ സ്ഥലങ്ങളിൽ പകൽ വീടുകളും സ്ഥാപിച്ചു.                            

വയോജനങ്ങൾക്കായി പ്രതിവർഷം പത്ത് ലക്ഷം രൂപ വകയിരുത്തി ജില്ലയിലെ 46 ഗ്രാമ പഞ്ചായത്തുകളിലായി നടപ്പിലാക്കിയ ഹോമിയോപതിക് ഹോം കെയർ പദ്ധതിയാണ് മറ്റൊരു ശ്രദ്ധേയമായ പദ്ധതി. 1600 ഓളം രോഗികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭിക്കുന്നത് .

ജില്ലയിൽ എല്ലാ വർഷവും വിപുലമായ പരിപാടികളോടെയാണ് വയോജന ദിനാഘോഷം സംഘടിപ്പിച്ചു വരുന്നത് . ജില്ലാതല വയോജന കമ്മിറ്റി യോഗം ചേർന്ന് വയോജന ഗ്രാമ സഭകൾ ചേരുന്നുണ്ടെന്നും പഞ്ചായത്തുകളുടെ പദ്ധതികളിൽ നിശ്ചിത വിഹിതം വയോജന ക്ഷേമത്തിനായി നീക്കി വെക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. 

വേൾഡ് എൽഡർ അബ്യൂസ് അവയർനസ് ഡേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 

ഒറ്റെപ്പെട്ട് കഴിയുന്ന വയോജനങ്ങളെ സംബന്ധിച്ച വിവരങ്ങൾ പോലീസ് വകുപ്പുമായി സഹകരിച്ച് ശേഖരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു.

മലപ്പുറം ജില്ലയെ സമ്പൂർണ വയോജന സൌഹൃദ ജില്ലയായി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നും മലപ്പുറം ജില്ലാ പഞ്ചായത്തിന് ലഭിച്ച ഈ അവാർഡ് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം എന്നിവർ അറിയിച്ചു.

അവാർഡ് നേട്ടത്തിന് ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ച ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഇതര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരോട് നന്ദിയും കടപ്പാടും അറിയിക്കുന്നതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും വൈസ് പ്രസിഡന്റും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !