കോട്ടയം: കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാക്കുവാൻ വേണ്ടി പൊതുജനങ്ങൾക്കായി കോട്ടയം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 27, 28, 30 തീയതികളിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 04.00 മണി വരെ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ടെത്തി പിഴ അടക്കാവുന്നതാണ്. ഈ സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0481 2564028, 9497910708 (പോലീസ്), 04812935151, 9188963105 (മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.