ഡൽഹി:കാലം എത്ര പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കും ലൈഗീക ചൂഷണങ്ങള്‍ക്കും മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
ഇന്നും ലോകത്തിന്റെ പല ഭാഗത്തും നിന്ന് ഇതുമായി ബന്ധപ്പെട്ട് എത്രയോ ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എത്രയൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടും സുരക്ഷ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും സ്ത്രീ സുരക്ഷിതയല്ലെന്ന് ഓരോ സംഭവങ്ങളും വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.പട്ടാപ്പകല്‍ പോലും വീടുകളിലും പൊതുനിരത്തുകളിലും സ്ത്രീകള്‍ സുരക്ഷിതയല്ലാത്ത അവസ്ഥയാണ്. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സിസിടിവി ദൃശ്യം.
@cctvidiots എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു വിജനമായ റോഡിലൂടെ ഒരു യുവതി നടന്നുവരുന്നതാണ് കാണുന്നത്. യുവതിയെ പിന്തുടർന്ന് ഒരു യുവാവും വരുന്നുണ്ട്.
പെട്ടന്ന് ഇയാള്‍ യുവതിയുടെ കയ്യില്‍ കയറിപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നതാണ് കാണുന്നത്. യുവതി പല തവണ രക്ഷപെടാൻ ശ്രമിക്കുണ്ടെങ്കിലും ഇയാള്‍ ബലമായി യുവതിയെ കീഴടക്കാനുള്ള ശ്രമത്തിലാണ്. ഇതെല്ലാം കണ്ടുകൊണ്ട് ഒരു വഴിയാത്രക്കാരൻ നടന്നു വരുന്നതും കാണാം.
ഈ സമയത്ത് ഒരു ബസ് അതുവഴി കടന്നുവരുകയും അതില്‍ നിന്ന് കുറച്ച് പുരുഷന്മാർ ഇറങ്ങി വരുകയും യുവതിയെ യുവാവിന്റെ കയ്യില്‍ നിന്ന് രക്ഷിക്കുന്നതുമാണ് കാണുന്നത്.
യുവാവിനെ പുരുഷന്മാർ ചേർന്ന് മർദിക്കുന്നതും വീഡിയോയില്‍ കാണാം. ഏതായാലും സമയോചിതമായ ഇവരുടെ ഇടപെടലും ധീരമായ പ്രവർത്തിയുംകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.
സിസിടിവി ദൃശ്യങ്ങളില്‍, യാത്രക്കാരുടെ സംഘം ശല്യക്കാരനെ ചുറ്റിവളയുന്നതും ഉടൻ യുവതിയെ രക്ഷിക്കുന്നതും കാണാം. സ്ത്രീയെയെ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തവും വ്യക്തവുമായ സന്ദേശമാണ് വീഡിയോയിലൂടെ പുറത്തുവരുന്നത്.
പീഡനം നേരിടുന്നവരെ രക്ഷിക്കാൻ കാഴ്ചക്കാർക്കുള്ള പങ്കിനെ കുറിച്ചുള്ള ഒരു പ്രധാന ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. വ്യക്തികള്‍ ഒന്നിച്ച് എടുക്കുന്ന നിർണ്ണായക തീരുമാനവും തുടര്‍നടപടിയും എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായകമാണ്.
പീഡനങ്ങള്‍ക്കെതിരെ നിലകൊള്ളുക എന്നത് കേവലം വ്യക്തിപരമായ ഉത്തരവാദിത്തമല്ല, മറിച്ച് സമൂഹത്തിന്റ ഉത്തരവാദിത്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.