ദില്ലി: അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയെ വിദേശത്ത് നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. മുനിയാദ് അലി ഖാൻ എന്നയാളെയാണ് ഇന്റർപോളിന്റെ സഹായത്തോടെ എൻഐഎ യുഎഇയില്‍ നിന്ന് തിരിച്ചെത്തിച്ചത്.
സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണ്ണം കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുനിയാദ് ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാജസ്ഥാനിലെ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വർണക്കട്ടകള്‍ പിടികൂടിയിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് മുനിയാദും അനുയായികളുമാണെന്ന് എൻഐഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതോടെ 2020 സെപ്റ്റംബർ 22ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്യുകയും 2021 സെപ്റ്റംബർ 13ന് സിബിഐ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മുനിയാദ് അലി ഖാന്റെ ലൊക്കേഷൻ അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് സിബിഐ, എൻഐഎ, ഇന്റർപോള്‍ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനൊടുവിലാണ് മുനിയാദിനെ പിടികൂടിയത്.
പിന്നാലെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ഇപ്പോള്‍ ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരിക്കുന്നത്. നിലവില്‍ എൻഐഎയുടെ കസ്റ്റഡിയിലാണ് മുനിയദ് അലി ഖാൻ.
ഈ വർഷം ഏപ്രിലില്‍ ഇതേ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയെ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഷൌക്കത്ത് അലി എന്നയാളെയാണ് ഇന്ത്യയില്‍ എത്തിച്ചത്.
ജയ്പൂർ വിമാനത്താവളം വഴി 18 കിലോ ഗ്രാം സ്വർണം കടത്തിയെന്ന കേസില്‍ 17 പേർക്ക് എതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘങ്ങളെ പിടികൂടാൻ ശക്തമായ അന്വേഷണമാണ് ദേസീയ ഏജൻസികള്‍ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.