ജയ്പൂർ ; സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കി ഛത്തീസ്ഗഡ് സർക്കാർ . ഭിലായ്-റായ്പൂർ ഹൈവേയില്‍ ഉണ്ടായിരുന്ന ഭൂമിയാണ് കൈയ്യേറിയത് .
മുനിസിപ്പല്‍ കോർപ്പറേഷൻ സംഘം സ്ഥലത്തെത്തി പള്ളിയുടെ അതിർത്തി ഭിത്തിയും അഞ്ച് കടകളും വിവാഹ മണ്ഡപവും സ്വാഗത കവാടവും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർക്കുകയായിരുന്നു. നടപടിക്ക് മൂന്ന് ദിവസം മുമ്പ് നഗരസഭ നോട്ടീസ് അയച്ചിരുന്നു.കർബല മസ്ജിദ് കമ്മിറ്റിയാണ് ഭൂമി കൈയ്യേറി കടകളും വിവാഹ മണ്ഡപങ്ങളും ആരാധനാലയങ്ങളും പണിതു വാടകയ്‌ക്ക് നല്‍കിയത് . ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നഗരസഭാ സംഘം കൈയേറ്റങ്ങളെല്ലാം നീക്കം ചെയ്തത്.
1984ല്‍ ഭിലായ്-റായ്പൂർ ഹൈവേയില്‍ 800 ചതുരശ്രയടി സ്ഥലം മസ്ജിദ് നിർമാണത്തിനായി സർക്കാരില്‍ നിന്ന് നല്‍കിയിരുന്നു . സ്‌പെഷ്യല്‍ ഏരിയ ഡെവലപ്‌മെൻ്റ് അതോറിറ്റി (സാഡ)യാണ് ഈ ഭൂമി നല്‍കിയത്. എന്നാല്‍, സമിതി ഈ ഭൂമി ദുരുപയോഗം ചെയ്യുകയും 800 ചതുരശ്ര അടിക്ക് പകരം രണ്ടര ഏക്കർ ഭൂമി കയ്യേറുകയും ചെയ്തു.
മസ്ജിദിന് ശേഷം കമ്മറ്റി ഖബർസ്ഥാൻ, കല്യാണമണ്ഡപം, അഞ്ച് കടകള്‍ എന്നിവ നിർമ്മിച്ചു. ബിജെപി നേതാവ് എസ് കെ മൊബിൻ എന്ന ബാബർ ആണ് ഈ വിഷയത്തില്‍ പരാതി നല്‍കിയത് . ഇതുമായി ബന്ധപ്പെട്ട് ഹർജി പരിഗണിക്കവേ എത്രയും വേഗം കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഭിലായ് മുനിസിപ്പല്‍ കോർപ്പറേഷന്റെ സംഘം പ്രവർത്തനമാരംഭിച്ചത്. മസ്ജിദിന് ചുറ്റുമുള്ള എല്ലാ മതേതര കെട്ടിടങ്ങളും പൊളിക്കുമെന്നും ഭിലായ് മുനിസിപ്പല്‍ കോർപ്പറേഷൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.