കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സിബിഐയുടെ നിർണായക നീക്കം.
ആർജി കാർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെയും കൊല്‍ക്കത്ത പൊലീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചെന്നും ബോധപൂർവം അന്വേഷണത്തില്‍ കാലതാമസം വരുത്തിയെന്നുമുള്ള ആരോപണങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്.
ഇരുവരും തെളിവുകളില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.
താലാ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിജിത് മണ്ഡലാണ് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ. ഇയാള്‍ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന് സിബിഐ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
സന്ദീപ് ഘോഷിനെ ഞായറാഴ്ച സീല്‍ദാ കോടതിയില്‍ ഹാജരാക്കും. ആർജി കാർ മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലെടുത്ത സന്ദീപ് ഘോഷ് നിലവില്‍ പ്രസിഡൻസി സെൻട്രല്‍ ജയിലിലാണ് കഴിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.