അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടർക്ക് നേരെ രോഗിയുടെ കൈയേറ്റം. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ ഡോ.അഞ്ജലിക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്.
തകഴി ശശി ഭവനില്‍ ഷൈജു (39) എന്നയാളെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ഇയാളെ വീട്ടില്‍ വീണ് തല പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയാണ് ആശുപത്രിയിലെത്തിച്ചത്.നെറ്റിയിലെ മുറിവ് തുന്നിക്കെട്ടുന്നതിനിടെ ഇയാള്‍ അസഭ്യം പറയുകയും ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഉള്‍പ്പടെയുള്ളവർ ചേർന്ന് പിടിച്ചു മാറ്റി.
ഡോക്ടർ പരാതി അറിയിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ നിന്ന് മുങ്ങിയ ഇയാളെ പിന്നീട് അമ്പപ്പുഴ പോലീസ് പിടികൂടുകയും കേസെടുക്കുകയുമായിരുന്നു.
ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാർക്കപ്പണിക്കാരനായ ഷൈജു ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ലെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.