ന്യൂഡല്‍ഹി: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും ചരിത്രകാരനും ഗവേഷകനുമായ പ്രൊഫ. ഡോ. പി കെ മാത്യു തരകന് (89) ബ്രസല്‍സില്‍ അന്തരിച്ചു.
എറണാകുളം ലോ കോളേജ് മുന്‍ ചെയര്‍മാനായ മാത്യു തരകന് ബ്രസല്‍സിലെ ആന്റ് വെര്‍പ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു.വിവിധ രാജ്യങ്ങളിലെ നിരവധി സര്‍വകലാശാലകളിലും അക്കാഡമിക് സ്ഥാപനങ്ങളിലും വിസിറ്റിംഗ് പ്രഫസറും ആയിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ 12 ബുക്കുകളുടെ രചയിതാവാണ്.
തൈക്കാട്ടുശേരി ഒളവൈപ്പ് തേക്കനാട്ട് പാറായില്‍ പരേതരായ കൊച്ചുപാപ്പു തരകന്റെയും കള്ളിവയലില്‍ റോസക്കുട്ടിയുടെയും മകനാണ്. സംസ്കാരം പിന്നീട് ബ്രസല്‍സില്‍ നടക്കും. ഭാര്യ: ആനി ബെല്‍പെയര്‍. മക്കള്‍: ജോസഫ്, തോമസ്. മരുമകള്‍: ലിസ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.