മൈസൂർ: മലയാളി യുവാവ് മൈസൂരുവിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു.
മലപ്പുറം തിരൂർ മംഗലം വളപ്പിൽ മേപ്പറംപത്ത് മുജീബ് മാസ്റ്ററുടെ മകന്‍ റബിൻഷാ (27) ആണ് മരിച്ചത്. ശാന്തി നഗറിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ വെച്ച് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മൂന്നാം നിലയിലെ ഫ്ലാറ്റിൻ്റെ ടെറസിൽ സുഹൃത്തുമായി സംസാരിച്ചിരിക്കെ അബദ്ധത്തിൽ താഴെക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
മാതാവ്: സുലൈഖ. മൃതദേഹം എഐകെഎംസിസി മൈസൂരു ഭാരവാഹികളായ സാഹിർ, അൻവർ, അബ്ദുൾ ലത്തീഫ്, മൊയ്തീൻ, നാസർ സമദ് (ആന്ധ്ര കെ.എം.സി.സി) എന്നിവരുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.