ഞായറാഴ്ച രാവിലെ ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി നടത്താനുള്ള ഗൂഢാലോചന പുറത്തുവന്നു. കാൺപൂർ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി.
റെയിൽവേ IOW (ഇൻസ്പെക്ടർ ഓഫ് വർക്ക്), സുരക്ഷ സംഘങ്ങൾ സിലിണ്ടർ പരിശോധിക്കുകയും ട്രാക്കിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തപ്പോൾ, 5 ലിറ്റർ സിലിണ്ടർ ശൂന്യമാണെന്ന് കണ്ടെത്തി," നോർത്ത് സെൻട്രൽ റെയിൽവേ, CPRO പറഞ്ഞു. കാൺപൂരിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് പോവുകയായിരുന്നു ട്രെയിൻ. റെയിൽവേ പോലീസ് ഇത് ട്രാക്കിൽ നിന്ന് നീക്കി അന്വേഷണം നടത്തിവരികയാണ്.
തുടരെ തുടരെ ഉള്ള ഇത്തരം രംഗങ്ങൾ റെയിൽ യാത്രക്കാർക്ക് ഭീതി ഉണർത്തുന്നു. അടുത്തിടെ കാൺപൂരിൽ വെച്ച് കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നു .
ഈ മാസം ആദ്യം, പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്‌പ്രസ് ട്രാക്കിൽ സ്ഥാപിച്ചിരുന്ന എൽപിജി സിലിണ്ടറുമായി കൂട്ടിയിടിച്ചു. എന്നാൽ വൻ അപകടം ഒഴിവായി. ഇതിനായി റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടറും സമീപം പെട്രോളും വെടിമരുന്നും കണ്ടെടുത്തിരുന്നു.
“എൽപിജി സിലിണ്ടർ ട്രാക്കിൽ ഇട്ട് കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാൻ ശ്രമം നടന്നു. വിവരം ലഭിച്ചയുടൻ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘത്തെ വിളിച്ചുവരുത്തി, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും വിഷയം അന്വേഷിക്കുന്നുണ്ട്,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.