തിരുവല്ല: രാജ്യത്തെ ആദ്യ വാഹനാപകട മരണം നടന്നിട്ട് ഇന്ന് (സെപ്ത. 22) 110 വര്‍ഷം പൂര്‍ത്തിയാകും. കേരള കാളിദാസന് കേരളവര്‍മ വലിയകോയിത്തമ്പുരാനാണ് ഭാരതത്തിലെ ആദ്യ വാഹനാപകടത്തില്‍ ജീവന് പൊലിഞ്ഞ വ്യക്തിയെന്നത് പുതുതലമുറ അറിയാത്ത ചരിത്രസത്യം.
914 സപ്തം. 20ന് ആയിരുന്നു കായംകുളത്തിന് അടുത്ത് കുറ്റിത്തെരുവില്‍ ഭാരതത്തിലെ ആദ്യ വാഹനാപകടം നടന്നത്.കെ.പി. റോഡില്‍ മവേലിക്കര റോഡ് സന്ധിക്കുന്ന വിളയില്‍ പാലത്തിനു സമീപത്തെ വളവിലായിരുന്നു സംഭവം. അനന്തിരവന് കേരളപാണിനി എ.ആര്. രാജരാജവര്മക്കൊപ്പം വലിയകോയിത്തമ്പുരാന് വൈക്കം ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുംവഴിയായിരുന്നു അപകടം.
റേഡിനു കുറുകെ ചാടിയ നായയെ രക്ഷിക്കാന്‍ ഡ്രൈവര്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ കാറില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്കും പ്രകടമായ പരിക്ക് ഇല്ലായിരുന്നു.
കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ഇരുന്ന വശത്തേക്കാണ് കാര്‍ മറിഞ്ഞത്. അദ്ദേഹത്തിന്റെ നെഞ്ച് ശക്തമായി കാറില്‍ ഇടിച്ചുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. അപകടശേഷം അദ്ദേഹം അടുത്തുള്ള വീട്ടിലേക്ക് നടന്നുപോയി വെള്ളം കുടിച്ചിരുന്നു.
എ.ആര്. രാജരാജവര്‍മയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. എആറിന്റെ ഡയറിക്കുറിപ്പിലാണ് അപകടത്തിന്റെ വിശദാംശങ്ങള്‍ ഉള്ളത്. വിവേകോദയം മാസികയില്‍ ഈ അപകടത്തിന്റെയും കേരളവര്‍മയുടെ മരണത്തിന്റെയും വാര്‍ത്തകള്‍ മഹാകവി കുമാരനാശാനും പ്രസിദ്ധീകരിച്ചിരുന്നു.
കാറില്‍ ഒപ്പമുണ്ടായിരുന്ന പരിചാരകന് തിരുമുല്പാടിന്റെ കാലൊടിഞ്ഞു. സംഭവം നടന്ന് ഒരു നൂറ്റാണ്ടും ഒരു പതിറ്റാണ്ടും പിന്നിടുന്ന വേളയില്‍ ഇന്ന് രാജ്യത്ത് പ്രതിദിനം ശരാശരി നൂറോളം വാഹനാപകട മരണം ഉണ്ടാകുന്നതായാണ് കണക്കുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.