കത്തി ചൂണ്ടി താലിമാല പൊട്ടിക്കാൻശ്രമം;വൃദ്ധദമ്പതികൾക്ക് പരിക്ക്

പന്തീരാങ്കാവ് :വയോധിക ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ പുലർച്ചെ 5.45ന് കത്തി ചൂണ്ടി താലിമാല പൊട്ടിച്ചെടുത്തു. ഭർത്താവിനും ഭാര്യയ്ക്കും മുറിവേറ്റു.

ഒളവണ്ണ പഞ്ചായത്ത് കാര്യാലയത്തിനു പിൻവശം മാത്തറയിലാണ് സംഭവം. കൃഷി വിഭാഗത്തിൽ നിന്ന് പിരിഞ്ഞ പുതിയേടത്ത് കുളങ്ങര ചന്ദ്രശേഖരൻ നായർ (76), ഭാര്യ വിജയകുമാരി (67) എന്നിവർക്കാണ് കത്തികൊണ്ട് മുറിവേറ്റത്. 

വിജയകുമാരി അടുക്കളയിൽ ലൈറ്റ് ഇടുമ്പോഴാണ് കഴുത്തിൽ പിടിമുറുക്കി 5 പവൻ്റെ താലിമാല പൊട്ടിക്കുന്നത്. നായയെ നടത്താൻ കൊണ്ടുപോയ ചന്ദ്രശേഖരൻ നായർ തിരിച്ചു വന്നപ്പോഴാണ് പിടിവലി രംഗം കാണുന്നത്. ഇതു തടയാൻ ശ്രമിച്ച ഭർത്താവിനു നേരേ കത്തി വീശി. ഭാര്യയെ തള്ളി വീഴ്ത്തി. 

കയ്യിലുണ്ടായിരുന്ന 5 പവൻ വളകൾ ഊരിയെടുക്കാൻ മോഷ്ടാവ് കത്തിമുനമ്പ് കഴുത്തിൽ ചൂണ്ടി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ മോഷ്ടാവുമായുള്ള പിടിവലിയിലാണ് കത്തിവീശലിൽ ചന്ദ്രശേഖരൻ നായർക്ക് കുത്തേറ്റത്. മാല കൊണ്ടു പോവുന്നതിനിടയിൽ മാലയുടെ ലോക്കറ്റ് തറയിൽനിന്നു കിട്ടിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !