ചെന്നൈ: നവജാതശിശുവിനെ ലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ പെരിയനായ്ക്കൻപാളയം പൊലീസ് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു.
സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ ഐ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറിൽ വി. ദേവിക (42), കൗണ്ടംപാളയം എം. അനിത (40) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. പെരിയനായ്ക്കൻപാളയത്തിനടുത്തുള്ള തുണി കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതികളായ മൂന്ന് സ്ത്രീകളും അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു
നന്ദിനിക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ഓഗസ്റ്റ് 14ന് പെൺകുഞ്ഞിനുകൂടി ജന്മം നൽകി. കുട്ടികളില്ലാത്ത അനിത പെൺകുഞ്ഞിനെ തനിക്ക് കൈമാറാൻ ദേവിക വഴി നന്ദിനിയോട് ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപക്ക് പെൺകുഞ്ഞിനെ വിതരണം ചെയ്യാൻ നന്ദിനി സമ്മതിച്ചു. ദേവികയുടെ സഹായത്തോടെ ഓഗസ്റ്റ് 19ന് പെൺകുഞ്ഞിനെ അനിതക്ക് വിറ്റു.
ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരിയനായ്ക്കൻപാളയം പൊലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.