ഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമായ ജയ് ഷാ ഇനി ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ഐ സി സി) . എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഐ സി സി വാർത്താക്കുറിപ്പ് ഇറക്കി.
ഡിസംബർ 1ന് ജയ്ഷാ ഐസിസിയുടെ ചുമതല ഏറ്റെടുക്കും. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ക്ലേയ്ക്ക് പകരക്കാരനായ ജയ്ഷാ എത്തുന്നത്. ഐസിസിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെയർമാനാകും 35കാരനായ ജയ് ഷാ. പത്രിക നൽകേണ്ട അവസാന തീയതി ഇന്ന് വൈകുന്നേരമാണ് ജയ് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.നേരത്തെ തന്നെ ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ജനുവരിയിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ വാർഷിക ജനറൽ ബോഡി യോഗവും ജയ് ഷായെ ഐ സി സിയുടെ അടുത്ത ചെയർമാനായി നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചിരുന്നു. നേരത്തെ ഇന്ത്യയിൽ നിന്ന് രണ്ട് പേർ ഐസിസി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
2014 മുതൽ 2015 വരെ എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ (2015 മുതൽ 2020 വരെ) പ്രദേശത്തെ സ്ഥാനത്തേക്ക് നേരത്തെ ഉണ്ടായിരുന്ന ഇന്ത്യക്കാർ . ഐസിസി പ്രസിഡൻ്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹൻ ഡാൽമിയ (1997 മുതൽ 2000 വരെ), ശരദ് പവാർ (2010- 2012) എന്നിവർ പ്രസിഡൻ്റുമാരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.